01 October Saturday

അഡ്വ. വി ബി ബിനു 
സിപിഐ ജില്ലാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

അഡ്വ. വി ബി ബിനു

കോട്ടയം
സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ. വി ബി ബിനുവിനെ തെരഞ്ഞെടുത്തു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തുവന്ന വി ബി ബിനു എഐഎസ്എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനയുഗം സിഎംഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, വേൾഡ് പീസ് കൗൺസിലിന്റെ കേരള ഘടകമായ ഐപ്സോയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2006- –-2011 കാലഘട്ടത്തിൽ ഓയിൽപാം ഇന്ത്യയുടെ ചെയർമാനായിരുന്നു. കോട്ടയം തിരുവാതുക്കൽ ചൈതന്യയിൽ താമസം. ജില്ലാ സമ്മേളനം അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളുൾ
പ്പെടെ 51 അംഗ ജില്ലാ കൗൺസിലിനെയും27 സംസ്ഥാന സമ്മേളന പ്രതിനിധികളെയും  ഏകകണ്ഠമായി തെരഞ്ഞെടുത്തു. 
  എറ്റുമാനൂർ പികെ ചിത്രഭാനു നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സിപിഐ സംസ്ഥാന അസി. സെക്രട്ടറിസത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ  ചന്ദ്രശേഖരൻ , ദേശീയ കൗൺസിൽ അംഗം എൻ രാജൻ, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തം  എന്നിവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ മറുപടി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top