28 September Monday

കെഎസ്‌ആർടിസി സർവീസ്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കോട്ടയം
വെള്ളപ്പൊക്കത്തെത്തുടർന്ന്‌ ജില്ലയിൽ വിവിധയിടങ്ങളിൽ കെഎസ്‌ആർടിസി സർവീസ്‌ നിർത്തി. പാലാ–- തൊടുപുഴ സർവീസുകൾ പൂർണമായി റദ്ദാക്കി. ഈരാറ്റുപേട്ടയിൽ നിന്ന്‌ മുണ്ടക്കയം, കോട്ടയം, വാഗമൺ ഭാഗത്തേക്കുള്ള എല്ലാ സർവീസും റദ്ദാക്കി.  ചങ്ങനാശേരി–-ആലപ്പുഴ സർവീസും കോട്ടയം–-കുമരകം ചേർത്തല സർവീസുകളും നിർത്തിവച്ചു‌. ‌ശനിയാഴ്‌ച ഉച്ചവരെ കുമരകം റൂട്ടിൽ സർവീസ്‌ നടത്തിയെങ്കിലും റോഡിൽ വെള്ളം ഉയർന്നതിനെത്തുടർന്ന്‌ സർവീസ്‌ റദ്ദാക്കുകയായിരുന്നു. ചേർത്തല ഡിപ്പോയുടെ ബസ്‌‌ വൈകിട്ട്‌ നാലുവരെ സർവീസ്‌ നടത്തി. തിരുവാർപ്പ്‌ റൂട്ടിലും ഉച്ചവരെ സർവീസ്‌ നടത്തി. വൈക്കം –- തലയോലപ്പറമ്പ്‌ റൂട്ടിൽ സർവീസ്‌ പതിവുപോലെ നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top