Deshabhimani

‘കലാസാഹിതീയം' പ്രതിഭാസംഗമം 17ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2023, 12:15 AM | 0 min read

 കോട്ടയം

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "കലാസാഹിതീയം -2023' പ്രതിഭാസംഗമം 17 ന് കുമരകം കൃഷിവിജ്ഞാൻ കേന്ദ്രം ഹാളിൽ നടക്കും. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ രാവിലെ ഒമ്പതിന്‌ ഉദ്ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ പ്രതിഭകളെ ആദരിക്കും. മുൻ എംപി അഡ്വ. കെ സുരേഷ്‌കുറുപ്പ് വികെഎസ് ഗായകസംഘം പ്രവർത്തനോദ്ഘാടനം നടത്തും. 
  ടി കെ സ്മാരക കേന്ദ്രം ഡയറക്ടർ അഡ്വ. കെ അനിൽകുമാർ ഫാസിസ്റ്റ് വിരുദ്ധ സന്ദേശംനൽകും. കലാസാഹിതീയ വിഷയാവതരണങ്ങൾക്ക് ഇ പി രാജഗോപാൽ (കഥ), വി എസ് ബിന്ദു (കവിത), കവിയൂർ ശിവപ്രസാദ് (സിനിമ), ഡോ. അജു കെ നാരായണൻ (നാടകം) എന്നിവർ നേതൃത്വം നൽകും. കഥ, കവിത, സിനിമ, നാടക രചയിതാക്കൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർചെയ്യുന്ന 75 പേർക്കാണ് പ്രവേശനം. കൃഷിവിജ്ഞാന കേന്ദ്രത്തിൽ രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. വെെകിട്ട് ആറ്‌ വരെയാണ് പ്രതിഭാസംഗമം. ഫോൺ: 9447530051.


deshabhimani section

Related News

View More
0 comments
Sort by

Home