14 April Wednesday

324 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
കോട്ടയം
ജില്ലയിൽ 324 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 310 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.  സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേർ രോഗബാധിതരായി. പുതുതായി  4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
  രോഗം ബാധിച്ചവരിൽ 154 പുരുഷൻമാരും 142 സ്ത്രീകളും 28 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
165 പേർ രോഗമുക്തരായി. 2018 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 86315 പേർ കോവിഡ് ബാധിതരായി.  83447 രോഗമുക്തി നേടി. ജില്ലയിൽ ആകെ  11949 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
 
രോഗം ബാധിച്ചവരുടെ വിവരം
കോട്ടയം- 33, പാലാ, ഉഴവൂർ- 14,  പാമ്പാടി- 13, മേലുകാവ്- 12, ചങ്ങനാശേരി, മണർകാട് -11, വൈക്കം, ചിറക്കടവ് -10, ഏറ്റുമാനൂർ, കൂരോപ്പട,അയർക്കുന്നം -9, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം- 8, തലയോലപ്പറമ്പ്, മുണ്ടക്കയം- 7, 
ആർപ്പൂക്കര, കറുകച്ചാൽ- 6, വെള്ളൂർ -5, എലിക്കുളം, തിടനാട്, കിടങ്ങൂർ, ഞീഴൂർ, അതിരമ്പുഴ, വാകത്താനം, കുറവിലങ്ങാട് -4, കുമരകം, കല്ലറ, വാഴൂർ, പള്ളിക്കത്തോട്, ഉദയനാപുരം, ചെമ്പ്, മുത്തോലി, കടുത്തുരുത്തി, എരുമേലി, കൂട്ടിക്കൽ, മാഞ്ഞൂർ -3,  മുളക്കുളം, അയ്മനം, നെടുംകുന്നം, മണിമല, കടനാട്, കങ്ങഴ, മാടപ്പള്ളി, കരൂർ, മറവന്തുരുത്ത്, പനച്ചിക്കാട്, തിരുവാർപ്പ, പൂഞ്ഞാർ, മൂന്നിലവ്, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി, രാമപുരം, വാഴപ്പള്ളി, ടിവി പുരം, കാണക്കാരി, തലപ്പലം, മീനച്ചിൽ -2, നീണ്ടൂർ, കോരുത്തോട്, വെള്ളാവൂർ, പായിപ്പാട്, കൊഴുവനാൽ, പുതുപ്പള്ളി, വെളിയന്നൂർ, മീനടം, പാറത്തോട്, കടപ്ലാമറ്റം, തീക്കോയി- 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top