14 April Wednesday

പ്രതിയുടെ ക്രമിനൽ ബുദ്ധിയിലുദിച്ച പദ്ധതി 
പൊളിഞ്ഞത്‌ ശാസ‌്ത്രീയന്വേഷണത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
പാലാ
വർഷങ്ങൾക്കുമുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷിലെ കുറ്റവാളിയുടെ ചിന്തയിൽ ഉടലെടുത്ത ക്രിമിനൽ ബുദ്ധിയിൽ ഉദിച്ച പദ്ധതിയാണ‌് വെള്ളിയേപ്പള്ളിയിൽ അവിവാഹിതയായ യുവതിയുടെ കൊലപാതക ശ്രമത്തിന‌് പിന്നിൽ. ആസൂത്രണത്തിലെ പാളിച്ചയും യുവതി രക്ഷപ്പെട്ടതുമാണ‌് 24  മണിക്കൂർ കഴിയും മുമ്പേ പ്രതിയെ പിടികൂടാൻ പൊലീസിന‌് സഹായകമായത‌്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ നിർദേശപ്രകാരം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച‌് നടത്തിയ ശാസ‌്ത്രീയ അന്വേഷണവുമാണ‌് പ്രതിയെ തിരിച്ചറിഞ്ഞ‌് പിടികൂടാൻ സഹായകമായതെന്ന‌് പൊലീസ‌് പറഞ്ഞു. യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി  മൂന്ന‌് വർഷമായി വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിച്ചുവരികയാണ്. കെഎസ‌്ആർടിസിയിൽനിന്ന‌് ഡ്രൈവറായി വിരമിച്ചശേഷം പാലാ കൊട്ടാരമറ്റത്ത‌്  ഓട്ടോറിക്ഷ ഓടിക്കുന്ന സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്ത പരിചയമാണ‌് ഇരുവരും തമ്മിലുള്ള ബന്ധത്തിലേക്ക‌് വളർന്നത‌്. വിവിധ തീർഥടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയ യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷമായി യുവതിയും സന്തോഷമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം വളർന്നയോടെ യുവതി സന്തോഷിനൊപ്പം ഒരുമിച്ച‌് ജീവിക്കണമെന്ന‌് അടുത്തിടെ ആവശ്യപ്പെട്ടതോടെയാണ‌് സംഭവത്തിലേക്ക‌് നയിക്കാനിടയായ സാഹചര്യം ഉടലെടുത്തത‌്. എന്നാൽ ഭാര്യയും പത്താം ക്ലാസിലും പ്ലസ‌്ടുവിലും പഠിക്കുന്ന രണ്ട‌് പെൺമക്കളുമുള്ള സന്തോഷ‌് ഇതിന‌് ഒരുക്കമായിരുന്നില്ല. ഇതിനിടെ ചൊവ്വാഴ‌്ച ഇരുവരുമൊരുമിച്ച‌് അർത്തുങ്കലിലും മറ്റും യാത്രപോയി  വിഷയം സംസാരിച്ചെങ്കിലും യുവതി പിൻമാറാൻ തയ്യാറായില്ല. വൈകിട്ടോടെ വെളളിയേപ്പള്ളിയിലെ വീട്ടിൽ എത്തിച്ച യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഒരുമിച്ച് ജീവിക്കാൻ ആയി എവിടെയെങ്കിലും പോകാനായി വരാമെന്ന് സമ്മതിച്ചാണ‌് സന്തോഷ‌് മടങ്ങിയത‌്.  ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ്‌ യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. വ്യാജ ഡ്രാഫ‌്റ്റ‌് കേസുമായി ബന്ധപ്പെട്ട പണമിടപാട‌് കേസുമായി ബന്ധപ്പെട്ട‌് കെഎസ‌്ഇബി ജീവനക്കാരനെ കഴുത്തിൽ തുണി കുരുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓട്ടോറിക്ഷയിൽ ഇരുത്തി ഇടുക്കി കാഞ്ഞാറിലെത്തിച്ച‌് ആറ്റിൽ ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതിയായിരുന്നു സന്തോഷ‌്. അക്കാലത്ത‌് സ്വകാര്യ ബസ‌് ഡ്രൈവറായിരുന്നു സന്തോഷ‌്. തെളിവുകളുടെ അഭാവത്തിൽ കേസ‌ിൽനിന്ന‌് കോടതി കുറ്റവിമുക്തനാക്കിയ സന്തോഷ‌് പിന്നീട‌് കെഎസ‌്ആർടിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. വിരമിച്ച ശേഷം ഓട്ടോറിക്ഷ ഡ്രൈറായി ജോലി ചെയ‌്തുവരുന്നതിടെയാണ‌് വീണ്ടും കൊലപാതക ശ്രമക്കേസിൽ ഉൾപ്പെട്ട‌് പിടിയിലായത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top