27 September Sunday

കടുത്തുരുത്തി മുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
കടുത്തുരുത്തി
കനത്ത മഴയിൽ മുങ്ങി കടുത്തുരുത്തി.  വലിയതോടും ചുള്ളിത്തോടും കരകവിഞ്ഞൊഴുകുകയാണ്. സമീപത്തുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി. കെഎസ് പുരത്ത്  മണ്ണി‍ടിഞ്ഞ് മൂക്കംചാത്തിയേൽ ​ഗിരിജ, ചിറയോരത്ത് ബെന്നി, കൊച്ചുകാപ്പിൽ ഷീല സാബു എന്നിവരുടെ വീടുകൾ തകർന്നു.  എഴുമാംതുരുത്ത്, പുലിത്തുരുത്ത് ആപ്പുഴ, എരുമത്തുരുത്ത്, മധുരവേലി തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി.  കടുത്തുരുത്തി പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷൻ റോഡിലും വെള്ളം കയറി. കടുത്തുരുത്തി ജലഭവൻ പൂർണമായും മുങ്ങി. ആപ്പാഞ്ചിറയിൽ റോഡിൽ വെള്ളം കയറി കോട്ടയം –- എറണാകുളം റോഡിൽ ​ഗ​താ​ഗതം തടസ്സപ്പെട്ടു. കൈലാസപുരത്ത് വെള്ളം കയറിയതിനെ തുടർന്ന് പിറവം റോഡിലെ ​ഗതാഗതവും തടസ്സപ്പെട്ടു. അലരി ഭാ​ഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ​കുരീക്കൽ ഗോപന്റെ വീട്   വെള്ളത്തിനടയിലായി.   കല്ലറ പഞ്ചായത്തിലെ മുണ്ടാർ പ്രദേശത്ത് താമസിക്കുന്നവർ വലിയ ആശങ്കയിലാണ്.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top