26 September Saturday
ആംബുലൻസ്‌ റോഡിൽ കുടുങ്ങി

ഓക്‌സിജൻ തീർന്ന്‌ ശ്വാസംമുട്ടിയ വയോധികയ്‌ക്ക് രക്ഷകരായി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 ഈരാറ്റുപേട്ട

ഓക്‌സിജൻ തീർന്നതോടെ ആംബുലൻസിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ വയോധികയ്ക്ക് രക്ഷകരായി ഈരാറ്റുപേട്ട പൊലീസും നാട്ടുകാരും. പൂഞ്ഞാർ കുടക്കച്ചിറയിൽ റോസമ്മ(70)യെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ്‌ സംഭവം. 
ശ്വാസതടസ്സത്തെ തുടർന്ന് റോസമ്മയെ പൂഞ്ഞാറിൽനിന്ന്‌ പാല ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. അമ്പാറയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്ര തടസ്സപ്പെട്ടു. ആംബുലൻസ്‌ അധിക സമയം നിർത്തിയിട്ടതോടെ ഓക്സിജൻ തീർന്നു. പനയ്‌ക്കപ്പാലവും വെള്ളത്തിൽ മുങ്ങിയതോടെ തിരികെ ഈരാറ്റുപേട്ടയ്‌ക്ക് പോകാനും കഴിഞ്ഞില്ല. 
ഈരാറ്റുപേട്ട പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്‌ പിഎംസി ആശുപത്രിയിലെത്തി പൊലീസ് വാഹനത്തിൽ തന്നെ ഓക്സിജൻ സിലിണ്ടർ മറ്റൊരു വാഹനത്തിലെത്തിച്ചു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയിൽനിന്നെത്തിയ ടീം വെൽഫെയറും നന്മ കൂട്ടം പ്രവർത്തകരും നാട്ടുകാരും ചേർന്ന് വൃദ്ധയെ തോളിലേറ്റി  മറ്റൊരു ആംബുലൻസിലേക്കു മാറ്റി ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചു. 
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് എബ്രഹാം വർഗീസ്, എസ്ഐ എം എച്ച് അനുരാജ്, സിപിഒമാരായ അഭിലാഷ്, അനീഷ് എന്നിവരുടെനേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top