19 September Thursday

വെട്ടൂർ ജന്മശതാബ്ദി ആഘോഷം 10 ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
പാലാ
പാലാ സഹൃദയ സമിതി സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും വെട്ടൂർ രാമൻ നായർ ജന്മശതാബ്ദി സമ്മേളനവും ശനിയാഴ്‌ച മുനിസിപ്പൽ ടൗൺ ഹാളിലെ വെട്ടൂർ രാമൻ നായർ നഗറിൽ നടക്കും. പകൽ രണ്ടിന്‌ ചേരുന്ന വെട്ടൂർ ജന്മശതാബ്ദി സമ്മേളനം തോമസ് ജേക്കബ്‌ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി ഡി ശ്രീദേവി വെട്ടൂരിന്റെ ജീവിതരേഖ അവതരിപ്പിക്കും. വെട്ടൂർ സ്മാരക യുവകഥാ പുരസ്‌ക്കാരം ആർ പ്രഗിൽ നാഥിന് സി ആർ ഓമനക്കുട്ടൻ സമ്മാനിക്കും. സമിതിയുടെ മുൻ ഭാരവാഹികളേയും മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും വൈകിട്ട് നാലിന് സുവർണ ജൂബിലി സമാപന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോർജ് കുളങ്ങര അധ്യക്ഷനാകും. സഹൃദയ സമിതി സുവർണ ജൂബിലി മാധ്യമ പുരസ്‌ക്കാരം കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലായ്ക്ക് മുൻ ഡോ. സെബാസ്റ്റ്യൻ പോൾ സമ്മാനിക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ സമ്മാനങ്ങൾ വിതരണം ചെയ്യും. കെ എൻ സുകുമാരൻ നായർ സ്മാരക യുവ കവിതാ പുരസ്‌ക്കാരം ആര്യാ ഗോപിക്ക് ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top