12 August Wednesday

പകിട്ടേകാൻ പച്ചത്തുരുത്ത്‌

കെ ടി രാജീവ്‌Updated: Wednesday Jul 8, 2020
 
കോട്ടയം
ഹരിതവൽക്കരണത്തിലൂടെ നാടിന്റെ ചാരുത വീണ്ടെടുക്കാൻ മലമേലാപ്പിൽ പച്ചത്തുരുത്ത്‌ പദ്ധതിക്ക്‌ തുടക്കമായി. പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യസുരക്ഷയും ടൂറിസം വളർച്ചയും ലക്ഷ്യമിടുന്ന പച്ചപ്പണിയിക്കലാണിത്‌. 
ഹരിതകേരളം മിഷന്റെ ഭാഗമായി വിനോദസഞ്ചാരമേഖലയായ മൂന്നിലവ് പഞ്ചായത്തിന്റെ ഇല്ലിക്കൽ പഴുക്കാകാനം‌ തണലോരം പച്ചത്തുരുത്തിനാണ്‌ ആരംഭമായത്‌. ജില്ലയിലെ 130 ാമത്തെ സംരംഭം‌. 75 പച്ചത്തുരുത്തുകൾ പൂർത്തിയാക്കാനായിരുന്നു ഹരിത കേരളമിഷൻ ജില്ലയിൽ ലക്ഷ്യമിട്ടിരുന്നത്‌. സമയബന്ധിതമായി ഇത്രയധികം പദ്ധതി തുടങ്ങാനായത്‌ നേട്ടമായി. 
 ജില്ലയുടെ ഏറ്റവും ഉയർന്ന പ്രദേശമായതിനാൽ ടൂറിസവുമായി കൂട്ടിയിണക്കുന്നതാണ്‌ പദ്ധതി. സമുദ്രനിരപ്പിൽനിന്നും 4000 അടി ഉയരെയുള്ള ഈ പ്രകൃതി ലാവണ്യ മേഖലയിൽ മൂന്ന്‌ കോടിയിൽപരം രൂപയുടെ ടൂറിസം പദ്ധതി അടുത്തയിടെ ടൂറിസം മന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇതിനടുത്ത്‌ തുടക്കത്തിൽ ഒന്നര ഏക്കർ റവന്യൂ ഭൂമിയിലാണ്‌ ഫലവൃക്ഷത്തൈകൾ നടുന്നത്‌. ഫലവൃക്ഷത്തൈ വളരുന്നതോടെ  സാമൂഹ്യവനവൽക്കരണം കൂടിയാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ  സ്ഥലം വൃത്തിയാക്കി വൃക്ഷത്തൈകൾ നട്ടു. പേര, ചാമ്പ, സീതാപ്പിൾ, മാംഗോസ്റ്റീൻ, ചെറി തുടങ്ങിയ വൃക്ഷങ്ങളാണ് പച്ചത്തുരുത്തിൽ നട്ടത്. 
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷയായി. 
ജനപ്രതിനിധികളായ ഷാജി ജോൺ, ടി ജെ ചാക്കോ, മേരിക്കുട്ടി ജോർജ്, ഷേർലി സെബാസ്റ്റ്യൻ, ജോയി ജോസഫ്, റെനി സൈമൺ, ജില്ലാ തൊഴിലുറപ്പ് പ്രോജക്ട്‌ ഡയറക്ടർ ഷിനോ പി എസ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി രമേഷ്, തൊഴിലുറപ്പ് ഓവർസീയർ അനിൽ, വിഇഒമാരായ ജോൺസൺ, ദീപ ഹരിതകേരളം മിഷൻ റിസോഴ്‌സ്‌ പേഴ്സൺ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്‌ എന്നിവവർ പങ്കെടുത്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top