23 January Wednesday
വോട്ടിങ് മെഷീനുകളിൽ തിരിമറി പഴങ്കഥ

9 മണ്ഡലങ്ങളിലേക്കുള്ള വി വി പാറ്റുകൾ എത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് സ്റ്റേഷനുകളിൽ ഉപയോഗിക്കാനുള്ള വിവി പാറ്റ് മെഷീനുകൾ പാലായിലെ സ്ട്രോങ് റൂമിൽ എത്തിച്ചപ്പോൾ

പാലാ  
സ്വന്തം സമ്മതിദാനാവാകാശം കൃത്യമായാണോ രേഖപ്പെടുത്തിയതെന്ന് കണ്ട് ബോധ്യപ്പെട്ട് ഇനി വോട്ടർക്ക് ബൂത്ത്വിടാം. 2019 ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന കോട്ടയം ജില്ലയിലെ വോട്ടർമാരുടെ സമ്മതിദാനം രഹസ്യാത്മകത കൈവിടതെ സൂക്ഷിക്കാനുള്ള വിവി പാറ്റ് മെഷീനുകൾ(വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) പാലായിൽ ഭദ്രം. പൊതുതെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച പാലായിൽ എത്തിച്ചു. ജില്ലയിലെ ഒൻപത് അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള 2180 വിവി പാറ്റ്  മെഷീനുകളാണ് എത്തിച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മുഴുവൻ ബൂത്തുകളിലും വിവി പാറ്റ് മെഷീൻ സ്ഥാപിച്ച് പോളിങ് നടത്തുന്നതോടെ വോട്ടിങ് മെഷീനുകളിലെ തിരിമറി അടുത്ത തെരഞ്ഞെടുപ്പോടെ പഴങ്കഥയാകും.
ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാലറ്റിന്റെ വിനിയോഗം സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് വിവി പാറ്റ് മെഷീൻ സംവിധാനം. തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാനും മെഷീൻ സഹായകമാണ്. ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകൻ വോട്ട് രേഘപ്പെടുത്തിയ ഉടൻ താൻ ആർക്കാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കുന്ന എക്സറേ ദൃശ്യം മെഷീനിൽ തെളിയും. ഇതിലൂടെ സ്വന്തം വോട്ട് കൃത്യമായാണോ വിനിയോഗിച്ചതെന്ന് ഓരോ വോട്ടർക്കും തിരിച്ചറിയാനാകും. മണ്ഡലത്തിൽ  മത്സരിക്കുന്ന സ്വതന്ത്രർ ഉൾപ്പെടെ മുഴുവൻ സ്ഥാനാർഥികളുടെയും പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് വിവി പാറ്റിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നോട്ട വോട്ടുകളുടെ വിവരങ്ങളും മെഷീനിൽ രേഖപ്പെടുത്തു. പോളിങ് കഴിഞ്ഞാലുടൻ ഇലക്ഷൻ കമീഷൻ പ്രത്യേകം സീൽ ചെയ്ത് സൂക്ഷിക്കുന്ന വിവി പാറ്റ് മെഷീനുകൾ കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമെ തുറന്ന് പരിശോധിക്കാൻ അനുവദിക്കൂ. വിജയം സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കുന്നതിനും വിവി പാറ്റ് മെഷീൻ സംവിധാനം ഏറെ സഹായകരാകും. 
വിവി പാറ്റ് മെഷീനുകളുമായി ബന്ധിപ്പിക്കേണ്ട മൊബൈൽ ആപ് ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ ഇനി പൂർത്തിയാകാനുണ്ട്. ഇതിനുശേഷം അടുത്തമാസം മുതൽ ഉദ്യോഗസ്ഥർക്ക് മെഷീൻ ഉപയോഗം സംബന്ധിച്ച് പരിശീലനം നൽകി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ ഒൻപത് അസംബ്ലി മണ്ഡലങ്ങളിൽപ്പെട്ട അഞ്ച് താലൂക്കുകളിലേക്കും 400 വീതം വിവി പാറ്റ് യന്ത്രങ്ങളും സാങ്കേതിക തകരാറുകൾ ഉണ്ടെങ്കിൽ പകരം ഉപയോഗിക്കാനുള്ള 120 മെഷീനുകളും ഉൾപ്പെടെയാണ് എത്തിച്ചിരിക്കുന്നത്. 
സെക്കന്തരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഫാക്ടറിയിൽ തയ്യാറാക്കിയ മെഷീനുകൾ നാല് കണ്ടെയിനറുകളിലായി വ്യാഴാഴ്ച പുലർച്ചെയാണ് പാലായിലെത്തിച്ചത്. എക്സിക്യൂട്ട്വ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും നാല് പൊലീസുകാരും ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ എത്തിച്ച വിവി പാറ്റ് യന്ത്രങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ബി എസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. പാലാ സിവിൽ സ്റ്റേഷന് സമീപം സർവശിക്ഷാ അഭിയാൻ കെട്ടിടത്തിൽ പ്രത്യേക പൊലീസ് സുരക്ഷയോടെയാണ് മെഷീനുകൾ സൂക്ഷിക്കുന്നത്.
 കോട്ടയം ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജെ ശ്രീലത, ജൂനിയർ സൂപ്രണ്ട്  ജി പ്രശാന്ത് എന്നിവരുടെ മേൽനോട്ടത്തിൽ മെഷീനുകൾ ഏറ്റുവാങ്ങി വ്യാഴാഴ്ച സന്ധ്യയോടെയാണ് ഇറക്കി തീർത്തത്. പാലാ,  
പ്രധാന വാർത്തകൾ
 Top