20 April Tuesday

ജില്ലയില്‍ 300 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
കോട്ടയം 
ജില്ലയിൽ 300 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 294 പേർക്കും സമ്പർക്കംമുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതുതായി  4514 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
  രോഗം ബാധിച്ചവരിൽ 127 പുരുഷൻമാരും 145 സ്ത്രീകളും 28 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
230 പേർ രോഗമുക്തരായി. 1857 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85989 പേർ കോവിഡ് ബാധിതരായി. 83282 രോഗമുക്തി നേടി. ജില്ലയിൽ ആകെ 10650 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം- 59, പാമ്പാടി- 28, ചങ്ങനാശേരി, കൂരോപ്പട 21, വൈക്കം -18, മരങ്ങാട്ടുപിള്ളി- 17, മാഞ്ഞൂർ -8, മാടപ്പള്ളി, പാലാ, അതിരമ്പുഴ, കടനാട് -6, ആർപ്പൂക്കര, തലയാഴം, അയർക്കുന്നം- 5, ചെമ്പ്,പുതുപ്പള്ളി, കുറിച്ചി, കടുത്തുരുത്തി, വിജയപുരം -4, തിരുവാർപ്പ്, തലയോലപ്പറമ്പ്, കടപ്ലാമറ്റം, പള്ളിക്കത്തോട്, നെടുംകുന്നം, വാഴൂർ, മുണ്ടക്കയം- 3, എലിക്കുളം, നീണ്ടൂർ, ഉഴവൂർ, ഞീഴൂർ, പൂഞ്ഞാർ, കാണക്കാരി, തൃക്കൊടിത്താനം, മണർകാട്, കറുകച്ചാൽ, കല്ലറ, പാറത്തോട്, കാഞ്ഞിരപ്പള്ളി, മുത്തോലി, മുളക്കുളം, മറവന്തുരുത്ത് -2, വാഴപ്പള്ളി, ഉദയനാപുരം, എരുമേലി, പൂഞ്ഞാർ തെക്കേക്കര, പനച്ചിക്കാട്, കരൂർ, ചിറക്കടവ്, രാമപുരം, കുമരകം, ടിവി പുരം, കുറവിലങ്ങാട്, തീക്കോയി, വാകത്താനം, അയ്മനം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, തിടനാട്, മീനച്ചിൽ -1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top