28 May Thursday
പായിപ്പാട്

അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
ചങ്ങനാശേരി
ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശാനുസരണം ജില്ലാ മെഡിക്കല്‍ ഓഫീസ്, പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം എന്നിവ സംയുക്തമായി പായിപ്പാട് പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പ് പൂര്‍ത്തിയായി. കലക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. 28ന് ആണ്‌ പരിശോധന ക്യാമ്പ് ആരംഭിച്ചത്‌. ഒമ്പത് ദിവസങ്ങളിലായി 106 ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും 4119 പേരെ പരിശോധിക്കുകയും ചെയ്തു. ഇവരില്‍ രണ്ടുപേര്‍ക്ക് പനിയുണ്ടായിരുന്നെങ്കിലും ആര്‍ക്കും തന്നെ കോവിഡ്‌ 19  ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എല്ലാ കെട്ടിട ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.  ക്യാമ്പുകളിൽ വെള്ളം, സോപ്പ്, സാനിട്ടൈസര്‍ എന്നിവ ക്രമീകരിക്കാൻ നിര്‍ദേശം നല്കി. രണ്ട് ടീമുകളായി തിരിഞ്ഞാണ് പരിശോധനകള്‍ നടന്നത്. ആരോഗ്യവകുപ്പിലെ ഡ്രൈവര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍
എന്നിവരും ടീമുകളില്‍ ഉണ്ടായിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരിശോധന നടന്നത്. തൊഴിലാളി ക്യാമ്പുകള്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നത് സ്ഥലത്ത്‌ വാഹനങ്ങളിൽ എത്തിച്ചേരുന്നതിനും തടസങ്ങള്‍ സൃഷ്ടിച്ചു. 99 ശതമാനം പരിശോധന വിജയകരമാക്കാൻ കഴിഞ്ഞെന്ന്‌ അധികൃതര്‍ അറിയിച്ചു
പ്രധാന വാർത്തകൾ
 Top