26 May Tuesday

കോവിഡ്‌ രോഗിയുമായി ബന്ധപ്പെട്ട 10 പേരും നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
കോട്ടയം
ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 10 ബന്ധുക്കളുടേത് ഉൾപ്പെടെ ജില്ലയിൽ ചൊവ്വാഴ്‌ച ഫലം വന്ന 12 സാമ്പിളുകളും നെഗറ്റീവ്.  കോട്ടയം സ്വദേശിയായ 84കാരനെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ നാലു                        
പേരാണ്‌ നിരീക്ഷണത്തിൽ കഴിയുന്നത്‌. ചൊവ്വാഴ്‌ച വീട്ടിൽ നീരീക്ഷണത്തിന്‌ നിർദേശിക്കപ്പെട്ടത്‌ 114 പേരാണ്‌. നീരീക്ഷണത്തിലുള്ള  ആരെയും ഒഴിവാക്കിയിട്ടില്ല. ഇപ്പോൾ ആകെ 3336 പേരാണ്‌  വീട്ടിൽ നീരീക്ഷണത്തിൽ കഴിയുന്നത്‌.
 ജില്ലയിൽ ചൊവ്വാഴ്‌ച വരെ 361 പേർ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായി. നിലവിൽ  പോസിറ്റീവ് കേസുകളില്ല. ഫലം വന്ന 290  സാമ്പിളുകൾ നെഗറ്റീവാണ്‌.  67 പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്‌. നാല്‌ സാമ്പിളുകൾ നിരാകരിച്ചു. ചൊവ്വാഴ്‌ച  16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ 214 പേരാണ്‌.  സെക്കൻഡറി കോൺടാക്ടുകൾ  93 എണ്ണവും.
കൺട്രോൾ റൂമിൽ 28 പേർ വിളിച്ചു. 2203 ഫോൺ കോളുകളാണ്‌ ആകെ കൺട്രോൾ റൂമിൽ ഇതുവരെ വന്നത്‌. ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ചൊവ്വാഴ്‌ച 21 പേർ ബന്ധപ്പെട്ടു. ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ആകെ  659 പേർ ബന്ധപ്പെട്ടു. ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ചൊവ്വാഴ്‌ച 2239 വീടുകൾ സന്ദർശിച്ചു. മെഡിക്കൽ സംഘം 2583 അതിഥി തൊഴിലാളികളെ പരിശോധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top