24 October Thursday

മുത്തൂറ്റ് ഫിനാൻസ് പണിമുടക്ക് 19 -ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

 

കോട്ടയം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നോൺ ബാങ്കിങ്‌ ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) - മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 18 -ാം ദിവസവും കോട്ടയം  റീജണിൽ പൂർണം. റീജണിലെ 47 ബ്രാഞ്ചുകളും  റീജണൽ ഓഫീസ്‌, റീജണൽ ഓഡിറ്റ് ഓഫീസ്‌, ജോയിന്റ് മാനേജിങ് ഡയറക്ടറുടെ ഓഫീസ് എന്നിവയും അടഞ്ഞുകിടന്നു. സമരം ചെയ്യുന്ന ജീവനക്കാർ റീജണൽ ഓഫീസിനു മുമ്പിൽ ധർണ നടത്തി.  ഹൈക്കോടതിയിൽ നിന്ന്‌ സംരക്ഷണം കിട്ടിയ നാല്‌ ബ്രാഞ്ചുകൾ  പൊലീസ് സുരക്ഷയോടെ തുറന്നു. തൊഴിലാളികൾ ബ്രാഞ്ചിന് മുമ്പിൽ സമാധാനപരമായി ധർണ നടത്തി.
 
പ്രധാന വാർത്തകൾ
 Top