26 September Tuesday
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

‌ലേസർ സർജറി മെഷീന് 20 ലക്ഷം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചെന്ന് തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. എംപിയുടെ അഭ്യർഥനപ്രകാരം സെൻട്രൽ വെയർ ഹൗസിങ് കോർപറേഷന്റെ സിഎസ്ആര്‍ ഫണ്ടിൽനിന്നും കോർപറേഷൻ ചെയർമാന്റെ ചുമതലവഹിക്കുന്ന ഡയറക്ടർ കെ വി പ്രദീപ്കുമാറാണ് തുക അനുവദിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കും. 
കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ വെരിക്കോസ് വെയിൻ ചികിത്സയ്‍ക്കെത്തുന്നുണ്ട്. സാധാരണ ശസ്ത്രക്രിയയ്‍ക്ക് വിധേയരായാൽ മാസങ്ങളോളം വിശ്രമം ആവശ്യമാണ്. ലേസർ ശസ്ത്രക്രിയ ചെയ്താൽ ഉടൻതന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. സ്വകാര്യ ആശുപത്രികളിൽ ലേസർ ചികിത്സയ്‍ക്ക് ചെലവും കൂടും.  
വാസ്കുലാർ സർജൻ ഡോ. ബിന്നി ജോൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുഖേന എംപിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാഴികാടന്‍ എംപി സിഎസ്ആർ ഫണ്ട് അനുവദിക്കാനുള്ള അഭ്യർഥന സമർപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top