20 September Sunday

ഇളംകാട് കൊടുങ്ങയിൽ ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കൂട്ടിക്കൽ ഇളംകാട് മുണ്ടമലനടയ്ക്കക്കൽ മഹേഷിന്റെ വീട്ടിലേക്ക് ഉരുൾപൊട്ടിയ വെള്ളവും ചെളിയും കല്ലുകളും ഒഴുകിയെത്തുന്നു

 കൂട്ടിക്കൽ

കനത്ത മഴയെ തുടർന്ന് ഇളംകാട് കൊടുങ്ങ ഭാഗത്ത് ഉരുൾപൊട്ടി. മൂന്നുവീടുകൾക്ക് നാശം, കൃഷിയും നശിച്ചു. വ്യാഴാഴ്ച പകൽ മൂന്നോടെ തുടങ്ങിയ മഴയും കാറ്റും ശക്തമായതോടെ മുണ്ടമലനടയ്ക്കൽ മഹേഷിന്റെയും മാലിയിൽ ശശിയുടേയും ശശിധരൻ കാപ്പിലിന്റെയും വീടുകൾക്കാണ് നാശനഷ്ടം. 
മലവെള്ളപ്പാച്ചിലിൽ മണ്ണും ചെളിയും പാറക്കല്ലുകളും ഈ വീടുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ വീട്ടുകാർ വീടുകളിൽ നിന്നും മാറി. ഇളംകാട് ടോപ്പിൽ നിന്നുമുള്ള പുല്ലകയാറിൽ ജലനിരപ്പ് ഏറെ ഉയർന്നു. ഇതിന്റെ ഇരുവശത്തും താമസിക്കുന്നവർ ഭീതിയിലായി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിൽ ഏതുസമയവും വെള്ളം കയറാവുന്ന സ്ഥിതിയാണ്.
കഴിഞ്ഞ പ്രളയകാലത്ത് ഇളംകാട് ടോപ്പിൽ ഉരുൾപൊട്ടി വ്യാപകമായ 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top