18 June Friday

ഓൺലൈൻ പ്രഭാഷണപരമ്പര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
കോട്ടയം
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഷീർ ചരമവാർഷിക ദിനത്തിൽ ആരംഭിച്ച ഓൺലൈൻ പ്രഭാഷണ പരമ്പര സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്‌ഘാടനംചെയ്‌തു. സാമൂഹ്യ ജീവിതത്തിന്റെ ഏടുകൾ അപ്പാടെ പകർത്തി സമൂഹത്തിൽ മാറ്റം വരുത്താനാണ് ബഷീർ ശ്രമിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.    
  വ്യത്യസ്‌ത തലത്തിൽ ബഷീർ സാഹിത്യത്തെ വിമർശിച്ചവർ ഫ്യൂഡൽ യാഥാസ്ഥിതിക ബോധത്തിന്റെ വക്താക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുകസ കോട്ടയം ഫെയ്സ് ബുക്ക് ലൈവിലൂടയായിരുന്നു ഉദ്‌ഘാടനം. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ പ്രഭാഷണം നടത്തുമെന്ന് സംഘം ജില്ലാ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top