07 August Friday
ആകെ ബാധിച്ചത്‌ 267 പേര്‍ക്ക്‌

6 പേര്‍ക്ക്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

 കോട്ടയം

ജില്ലയിൽ പുതുതായി ആറുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 
  രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ജില്ലയിൽ 11 പേർ രോഗമുക്തരായി. 109 പേരാണ് ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി 35, കോട്ടയം ജനറൽ ആശുപത്രി -33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവ.വർക്കിങ്‌ വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണകേന്ദ്രം- 14, എറണാകുളം മെഡിക്കൽകോളേജ് ആശുപത്രി -ഒന്ന്‌, മഞ്ചേരിമെഡിക്കൽകോളേജ് ആശുപത്രി- ഒന്ന്‌ എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്. 
   ഇതുവരെ ജില്ലയിലാകെ 267 പേർ രോഗബാധിതരായി. ഇതിൽ 158 പേർ‌ രോഗമുക്തിനേടി. എട്ടോളം കണ്ടെയ്‌ൻമെന്റ്‌‌ സോണുകളുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top