25 August Sunday

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019
ഏറ്റുമാനൂർ 
കേരളാ പൊലീസ് അസോസിയേഷൻ  ജില്ലാ സമ്മേളനം  തുടങ്ങി. ശനിയാഴ‌്ച രാവിലെ ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന സാംസ്കാരിക സമ്മേളനം കോട്ടയം വിജിലൻസ് എസ‌്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സിബിമോൻ അധ്യക്ഷനായി. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ എക്സിക്യൂട്ടീവംഗം എസ് ആർ ചന്ദ്രഭാനു അനുസ്മരണ പ്രഭാഷണം നടത്തി. സിനിമ നടൻ ചാലി പാല, നടി സംഗീത മോഹൻ, ജില്ല എഡിഎൽ എസ് പി എ നസീം, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി അനിൽകുമാർ,  കേരള പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ആർ പ്രശാന്ത് കുമാർ, വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ എസ് ബിജു, അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ബിനു കെ ഭാസ്കർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എൻ വി അനിൽ കുമാർ നന്ദിയും പറഞ്ഞു.
ഞായറാഴ്ച രാവിലെ 10 ന് പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ സുരേഷ് കുമാർ അധ്യക്ഷനാകും. കെ സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന‌്പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി പി എസ് സാബു ഉദ്ഘാടനം ചെയ്യും.
 
 
 
പ്രധാന വാർത്തകൾ
 Top