തിരുവനന്തപുരം
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പിലെ ഓണം ബമ്പർ സമ്മാനം 25 ലക്ഷം രൂപയ്ക്ക് കോട്ടയം മേലുകാവുമറ്റം കീഴുമൂലയിൽ ഹൗസിൽ ബീന എം ജോസഫ് അർഹയായി. പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാംസമ്മാനം 10 ലക്ഷം രൂപ ആലപ്പുഴ പഴവീട് മന്നം ക്വാർട്ടേഴ്സിൽ സുനിതാ ശേഖറിനും ലഭിക്കും. രണ്ടാം സമ്മാനമായ രണ്ടുലക്ഷം രൂപവീതം അഞ്ചുപേർക്കും മൂന്നാം സമ്മാനമായ ഒരുലക്ഷം രൂപവീതം അഞ്ചുപേർക്കുമാണ് ലഭിച്ചത്. രണ്ടാം സമ്മനാർഹർ: അനിൽകുമാർ (പാലോട്ട്, മാവുങ്കൽ, കാസർകോട്), എം അക്ഷര (മുരളിക, മൺകര, പാലക്കാട്), ഡൊമിനി മാത്യു (ഡാലിഡോക്, പുതിയങ്ങാടി, കോഴിക്കോട്), ഇ അനിൽകുമാർ (എലുമ്പൻ ഹൗസ്, കാമ്പല്ലൂർ, കാസർകോട്), യു സൂരജ് (ഉഴുന്നൻകോട്ടിൽ ഹൗസ്, പാലക്കാട്).
മൂന്നാം സമ്മാനാർഹർ: എൻ എസ് തോമസ് (നെല്ലിക്കാതെരുവിൽ ഹൗസ്, കൂടരഞ്ഞി, കോഴിക്കോട്), എ ബൈജു (അത്തോളി ഹൗസ്, ഉള്ളിയേരി, കോഴിക്കോട്), അശോകൻ തുളിച്ചേരി (മണലിൽ ഹൗസ്, അജനൂർ, കാസർകോട്), ഹസൈനാർ ഹസ്സൻ (ഹസൈനാർ ബാദർ മൻസിൽ, വലിയമൂല, കാസർകോട്), ഗോപിക (ഗോപിക നിവാസ്, കൊല്ലോട്, തിരുവനന്തപുരം). പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലായി ഇതുവരെ 4863 പേർ സമ്മാനാർഹരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..