23 September Wednesday

51 രോഗികള്‍; സമ്പർക്കം 39

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 കോട്ടയം 

ജില്ലയിൽ 51 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും സമ്പർക്കം മുഖേന രോഗം ബാധിച്ച 39 പേരും ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 10 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും വൈറസ് ബാധയുണ്ടായി.
ഉത്തർപ്രദേശിൽനിന്ന്‌ ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും വൈക്കം ടിവി പുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സും രോഗബാധിതരിൽ ഉൾപ്പെടുന്നു.
ഉദയനാപുരം (ആറ്), തലയാഴം, അതിരമ്പുഴ (അഞ്ചു വീതം) എന്നിവിടങ്ങളിലാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്‌തത്‌.  45 പേർ രോഗമുക്തരായി. നിലവിൽ കോട്ടയം ജില്ലക്കാരായ 496 പേർ ചികിത്സയിലുണ്ട്‌. ഇതുവരെ ആകെ 1422 പേർ രോഗബാധിതരായി. 923 പേർ രോഗമുക്തി നേടി. 
1237 പേരുടെ പരിശോധനാ ഫലം ബുധനാഴ്‌ച ലഭിച്ചു. പുതുതായി 1102 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 35352 പേരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന 152 പേരും വിദേശത്തുനിന്നു വന്ന 24 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 21 പേരും ഉൾപ്പെടെ 197 പേർ പുതുതായി നിരീക്ഷണത്തിൽ പ്രവേശിച്ചു. നിലവിൽ 9593 പേരാണ് നിരീക്ഷണത്തിലുള്ളത്.
രോഗം സ്ഥിരീകരിച്ചവർ 
 ആരോഗ്യ പ്രവർത്തക
 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സായ നീണ്ടൂർ സ്വദേശിനി(51)
സമ്പർക്കം മുഖേന 
 വൈക്കം ടിവി പുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ(43), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(41), അതിരമ്പുഴയിലെ ഹോട്ടൽ തൊഴിലാളിയായ യുപി സ്വദേശി(23), അതിരമ്പുഴയിലെ ഹോട്ടൽ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി(28), അതിരമ്പുഴയിൽ താമസിക്കുന്ന തൃശൂർ സ്വദേശി(25), അതിരമ്പുഴ സ്വദേശിനി(74), ഡ്രൈവറായ ഏറ്റുമാനൂർ സ്വദേശി(30), ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവറായ  തിരുവഞ്ചൂർ സ്വദേശി(24), പച്ചക്കറി വ്യാപാരിയായ അയർക്കുന്നം സ്വദേശി(55), അയർക്കുന്നം സ്വദേശിനി(45), ചങ്ങനാശേരി പുഴവാത് സ്വദേശിനി(60), ഏറ്റുമാനൂർ സ്വദേശിനി(55), കറുകച്ചാൽ സ്വദേശിനി(25), 
കോട്ടയത്തെ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന വേളൂർ സ്വദേശി(54), കോട്ടയത്ത് താമസിക്കുന്ന അയർക്കുന്നം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയായ അസം സ്വദേശി(27),  കോട്ടയത്ത് താമസിക്കുന്ന അയർക്കുന്നം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയായ അസം സ്വദേശി(21), മാഞ്ഞൂർ സ്വദേശിനി (51), മാഞ്ഞൂർ സ്വദേശി(45), മാഞ്ഞൂർ സ്വദേശിനി(59), കുര്യനാട് സ്വദേശിയായ ആൺകുട്ടി(7), മറവന്തുരുത്ത് സ്വദേശി(65), പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി(44), തലയാഴം കൊതവറ സ്വദേശി(63), തലയാഴം സ്വദേശിയായ ആൺകുട്ടി(7), തലയാഴം  സ്വദേശിനി(36), തലയാഴം സ്വദേശിനി(63), വൈക്കം ഉദയനാപുരം സ്വദേശിനി(63), രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ ബന്ധുവായ കുട്ടി(5), ഉദയനാപുരം സ്വദേശിനി(83), രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ ബന്ധുവായ യുവതി(31), രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ  ബന്ധുവായ പെൺകുട്ടി(14), രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ  ബന്ധുവായ ആൺകുട്ടി(9), വൈക്കം സ്വദേശിനി(59), തൃശൂർ സ്വദേശിനി(40), രോഗം സ്ഥിരീകരിച്ച വെച്ചൂർ സ്വദേശിയായ ആൺകുട്ടിയുടെ സഹോദരി(2), വെച്ചൂർ സ്വദേശി(37), വെച്ചൂർ സ്വദേശി(41), വിജയപുരം സ്വദേശി(29), മാടപ്പള്ളി സ്വദേശിനി(76).
സംസ്ഥാനത്തിന് 
പുറത്തുനിന്ന് വന്നവർ
തമിഴ്നാട്ടിൽനിന്ന് ആഗസ്‌ത്‌ ഒന്നിനെത്തി ക്വാറന്റൈനിൽ കഴിഞ്ഞ ഏറ്റുമാനൂർ പുന്നത്തുറ സ്വദേശി(31),  ഉത്തർപ്രദേശിൽനിന്ന്‌ ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്റൈനിൽ കഴിഞ്ഞ ആറ് അതിഥി തൊഴിലാളികൾ, ബംഗളൂരുവിൽ നിന്ന്‌ ജൂലൈ 24ന് എത്തിയ തലയാഴം സ്വദേശി(39), പാട്നയിൽനിന്ന്‌ ജൂലൈ 26ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞ അതിഥി തൊഴിലാളി(26), ചെന്നൈയിൽനിന്ന് ജൂലൈ 26ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞ വെച്ചൂരിലെ ആൺകുട്ടി(5), ഖത്തറിൽനിന്നും ജൂലൈ 26ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞ തലയാഴം സ്വദേശിനി(50).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top