21 November Thursday
ഏരിയ കേന്ദ്രങ്ങളിൽ സിഐടിയു ധർണ നടത്തി

വിറ്റുതുലയ്‌ക്കരുത്‌ ഭാരത് പെട്രോളിയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംഘടിപ്പിച്ച ധർണ സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിലംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

 

കോട്ടയം
രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. 
ടെൻഡർ ഓപ്പൺ ചെയ്ത ദിനത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ ധർണ നടത്തിയത്‌. ജില്ലയിലെ 12 ഏരിയ കേന്ദ്രങ്ങളിൽ നൂറുകണക്കിന്‌ തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു.  
കോട്ടയത്ത് സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം വി എൻ വാസവൻ ധർണ ഉദ്ഘാടനം ചെയ്തു. എം എച്ച് സലീം, ഷീജ അനിൽ, എം കെ പ്രഭാകരൻ, സുനിൽ തോമസ്, ടി എൻ മനോജ്, പി ഐ ബോസ് എന്നിവർ സംസാരിച്ചു. ഏറ്റുമാനൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് സി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. വി ജയപ്രകാശ്, എം എസ് സലീംകുമാർ, സി എ ഗീത, സാലി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
തലയോലപ്പറമ്പിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ ഉദ്ഘാടനം ചെയ്തു. കെ ബി രമ, വി. ടി പ്രതാപൻ, കെ എസ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. പാലായിൽ ജില്ലാ
വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. പി എം ജോസഫ്, ടി ആർ വേണുഗോപാൽ, ജോയി കുഴിപ്പാല എന്നിവർ സംസാരിച്ചു. 
ചങ്ങനാശേരിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ സി ജോസഫ്, ടി എസ് നിസ്താർ, ടി പി അജികുമാർ, അനിതാ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ് വി പി 
ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ രാജേഷ്, പി കെ നസ്സീർ എന്നിവർ സംസാരിച്ചു. വാഴൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് വി പി 
ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഡി സേതുലക്ഷ്മി, ഡി ബൈജു എന്നിവർ സംസാരിച്ചു. 
കടുത്തുരുത്തിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. ടി എസ്‌ എൻ ഇളയത്, സി പി ചിന്നമ്മ, എൻ രാജു എന്നിവർ സംസാരിച്ചു. പൂഞ്ഞാറിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് ജോസഫ്, പി കെ ഹരിഹരൻ, ടി എസ് സ്നേഹാധനൻ എന്നിവർ സംസാരിച്ചു. വൈക്കത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ രമേശൻ ഉദ്ഘാടനം ചെയ്തു. സുനിതാ ശ്രീകുമാർ, പി വി പുഷ്കരൻ, ഇ എൻ സാലിമോൻ, ശ്രീകുമാർ, പി ഹരിദാസ് എന്നിവർ സംസാരിച്ചു. 
പുതുപ്പള്ളിയിൽ വി കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സുഭാഷ് പി വർഗീസ്, കെ  എൻ വിശ്വനാഥൻ, ഇ എസ് സാബു, എം ബി പ്രസാദ് എന്നിവർ സംസാരിച്ചു. അയർക്കുന്നത്ത് ഷാർലി മാത്യു ഉദ്ഘാടനം ചെയ്തു. കെ പ്രകാശൻ, പി കെ മോനപ്പൻ എന്നിവർ സംസാരിച്ചു
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top