കോട്ടയം
ഓണമിങ്ങെത്തി, വരവേൽപ്പിനൊരുങ്ങി നാടും നഗരവും. നമ്മുടെ കൃഷിയിടങ്ങളിൽനിന്നുള്ള തനിനാടൻ വിഭവങ്ങൾ വീടുകളിലേക്ക് എത്തിക്കാനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി.
പൂക്കളും പച്ചക്കറിയും തുടങ്ങി കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന ഉപ്പേരിയും ശർക്കരവരട്ടിയും പായസവും ഓണം വിപണിയിലെത്തും. കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള ഇത്തവണ ഏറ്റുമാനൂരിലാണ്. ഏറ്റുമാനൂർ നഗരസഭയ്‌ക്ക് സമീപം എട്ടുമുതൽ 14ന് ഉച്ചവരെയാണ് മേള. എട്ടിന് ശെവകിട്ട് നാലിന് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. ഈ ദിവസങ്ങളിൽ സിഡിഎസുകളുടെ നേതൃത്വത്തിൽ ഓണപ്പരിപാടികളും ഉണ്ടാകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കുടുംബശ്രീ ഓണച്ചന്തകൾ സംഘടിപ്പിക്കും. എട്ടുമുതൽ 14വരെയുള്ള ദിവസങ്ങളിലായിരിക്കും പ്രാദേശിക ഓണച്ചന്തകളുടെ പ്രവർത്തനം. പഞ്ചായത്തുകളിൽ രണ്ട് മേളകളും നഗരസഭകളിൽ രണ്ടുമുതൽ നാലുവരെ മേളകളും ഉണ്ടാകും. ഇതോടനുബന്ധിച്ചുള്ള സംരംഭക മീറ്റുകളും തയ്യാറെടുപ്പുകളും പൂർത്തിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..