18 September Wednesday

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഒരു കോടി കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കോട്ടയം
റീ ബിൽഡ്‌ വയനാടിനായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സ്വരൂപിച്ച 1,00,010,00 രൂപ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി എം ഷാജിർ, കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക്‌ സി തോമസ്‌ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബി മഹേഷ്‌ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, ട്രഷറർ സതീഷ്‌ വർക്കി എന്നിവർ ചേർന്ന്‌ ഫണ്ട്‌ കൈമാറി. ആക്രിവിൽപന, മീൻകച്ചവടം, ബിരിയാണി ചലഞ്ച്‌, ചിക്കൻഫ്രൈ ചലഞ്ച്‌, പായസ ചലഞ്ച്‌, പലഹാരക്കട തുടങ്ങി നിരവധിപ്രവർത്തനങ്ങളിലൂടെ ജില്ലയിലെ ബ്ലോക്ക്‌, മേഖലാ കമ്മിറ്റികൾ വഴി സ്വരൂപിച്ചതാണ്‌ തുക. ഡിവൈഎഫ്‌ഐയുടെ റീബിൽഡ്‌ വയനാട്‌ ഭവന നിർമാണ പദ്ധതിയുമായി സഹകരിച്ച എല്ലാവരോടും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top