18 October Friday

എൻജിനിയറിങ്‌ കോളേജ് തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് മിന്നുന്ന ജയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 കോട്ടയം

ചൊവ്വാഴ്ച നടന്ന എൻജിനിയറിങ്‌ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മിന്നുന്ന ജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ട് കോളേജുകളിലും മുഴുവൻ സീറ്റും നേടിയാണ് എസ്എഫ്ഐയുടെ വിജയം. പാമ്പാടി ആർഐടി കോളേജിലും കിടങ്ങൂർ എൻജിനിയറിങ്‌ കോളേജിലുമാണ് എസ്എഫ്ഐ വിജയിച്ചത്.  കഴിഞ്ഞതവണ പരാജയപ്പെട്ട കിടങ്ങൂർ എൻജിനിയറിങ്‌  കോളേജ് തിരിച്ചുപിടിച്ചാണ് ജില്ലയിൽ വീണ്ടും എസ്എഫ്ഐ മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. കിടങ്ങൂർ എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യുവിനെ നിഷ്‌പ്രഭമാക്കിയാണ് എസ്എഫ്ഐ വിജയിച്ചത്. ആർ ഹരികൃഷ്ണൻ ചെയർമാനായും ജിലീനാ ജോയ് വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.
പാമ്പാടി
പാമ്പാടി ആർഐടിയിൽ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെ എസ്എഫ്ഐ വിജയിച്ചു. തുടർച്ചയായി 15 വർഷമാണ്‌ എസ്എഫ്ഐ വിജയിക്കുന്നത്. ഭാരവാഹികൾ:  അസർ  (ചെയർമാൻ), സഫിയ (വൈസ് ചെയർമാൻ), ഗോകുൽ കണ്ണൻ (ജനറൽ സെക്രട്ടറി), രവിശങ്കർ (മാഗസിൻ എഡിറ്റർ), തേജസ്‌ (ആർട്സ് ക്ലബ് സെക്രട്ടറി), അലോഷ്യ ഷീല, പി അഞ്ജന (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), കൃഷ്ണ അനിൽ, സാദിയ (ലേഡി റെപ്പുമാർ), ഷാഹുൽ ഷാജി (ബസ് റെപ്‌), -മിഥുൻ (ഫസ്റ്റ് ഇയർ റെപ്), അക്ഷയ് (തേഡ് ഇയർ റെപ്), -മിസ്ന (എംടെക് റെപ്), വിഷ്ണു (എംസിഎ റെപ്). വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി
 
 
പ്രധാന വാർത്തകൾ
 Top