20 October Sunday
ഓണാവധിക്ക്‌ ദൃശ്യവിരുന്ന്‌...

കുട്ടികൾക്കായി ചലച്ചിത്രമേള 13 മുതൽ ദർശനയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 കോട്ടയം

ഓണാവധി പ്രമാണിച്ച്‌ കുട്ടികൾക്കായി വിവിധ ഭാഷകളിലെ മികച്ച സിനിമകളുടെ സൗജന്യ പ്രദർശനം ഒരുക്കുന്നു. 13, 14,15 തീയതികളിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ്‌ പ്രദർശനം.  ദിവസവും നാല്‌ സിനിമകൾ വീതം  12 സിനിമകൾ പ്രദർശിപ്പിക്കും. പകൽ 9.30 മുതൽ അഞ്ച്‌ വരെയാണ്‌ പ്രദർശനം. 13ന്‌ രാവിലെ 9.30ന്‌ ‘പ്രളയാനന്തരം’ 15 മിനിറ്റ്‌ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചാണ്‌ മേളയ്‌ക്ക്‌ കൊടിയേറ്റം.
ഇന്ത്യൻ സിനിമകൾക്കൊപ്പം ജപ്പാൻ, ഇറാൻ, കൊറിയ, കാനഡ, അമേരിക്ക, ന്യൂസിലൻഡ്‌ എന്നീ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുമുണ്ട്‌. ചലച്ചിത്രരംഗത്തെ പ്രതിഭകൾ കുട്ടികളുമായി സംവദിക്കുന്ന അനുബന്ധ പരിപാടിയുമുണ്ട്‌. 
15 ന്‌ വൈകിട്ട്‌ ആറിന്‌ എൻ എൻ പിള്ള ജന്മശതാബ്ദി ആഘോഷം നടക്കും. ഇതിന്റെ ഭാഗമായി എൻ എൻ പിള്ള കുട്ടികൾക്കായി രചിച്ച നാടകം ‘അന്താരാഷ്ട്ര സസ്യസമ്മേളനം’ നവയുഗ്‌ ചിൽഡ്രൻസ്‌ തിയറ്റർ അവതരിപ്പിക്കും. സംവിധായകൻ ജോഷി മാത്യുവാണ്‌ ഫെസ്‌റ്റിവൽ ഡയറക്ടർ. ദർശനയിലും കുട്ടികളുടെ ലൈബ്രറിയിലും പ്രേക്ഷകർക്ക്‌ പേര്‌ രജിസ്‌റ്റർചെയ്യാം. നവയുഗ്‌ ചിൽഡ്രൻസ്‌ തിയറ്റർ ആൻഡ്‌ മൂവി വില്ലേജിന്റെയും ചിത്രദർശന ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി.
 
 
പ്രധാന വാർത്തകൾ
 Top