18 September Wednesday

മുളക്കുളം ബാങ്ക് തെരഞ്ഞെടുപ്പ്‌; സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

 
മുളക്കുളം
മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് ഉജ്വല വിജയം. ആയിരക്കണക്കിന് വോട്ടുകൾക്കാണ് മുന്നണി സ്ഥാനാർഥികൾ വിജയികളായത്.  പ്രവർത്തകർ പെരുവ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കെ കൈലാസനാഥ്, തൊമ്മൻ മർക്കോസ്, കെ എം പത്രോസ്, ബാബു ജോൺ, എം ആർ മണി, സി എ രാജൻ, രാജുമോൻ പഴയംപള്ളി, ടി എം സദൻ, സുനിൽ തോമസ്, ആശ അശോക്, കുമാരി മധു, ടി എം സാലി, കെ കെ ഷൈജു എന്നിരാണ് വിജയിച്ചത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top