07 August Friday
ആറ്‌ പേര്‍ക്കുകൂടി കോവിഡ്

ഒമ്പതു പേര്‍ക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

 

 
കോട്ടയം 
ജില്ലയിൽ ശനിയാഴ്‌ച ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും ഒരാൾ പുണെയിൽനിന്നുമാണ് എത്തിയത്. നാലുപേർ ഹോം ക്വാറന്റൈനിലും രണ്ടുപേർ ക്വാറന്റൈൻ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നടത്തിയ ആന്റി ബോഡി പരിശോധന ഫലം പോസിറ്റീവായതിനാലാണ് ഇവരിൽ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂലവട്ടം സ്വദേശി ഉൾപ്പെടെ ഒമ്പതുപേർക്ക് രോഗം ഭേദമായി. നിലവിൽ   ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്. ആകെ 142 പേർ രോഗമുക്തരായി. 
 പാലാ ജനറൽ ആശുപത്രി- 35, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -27, കോട്ടയം ജനറൽ ആശുപത്രി- 34, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി -3, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി- 1, മുട്ടമ്പലം ഗവ. വർക്കിങ്‌ വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 11 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
 
രോഗം സ്ഥിരീകരിച്ചവർ
ഷാർജയിൽനിന്ന് ജൂൺ 25ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശി(54).  
 പുണെയിൽനിന്ന് ജൂൺ 18ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(25)  
 സൗദി അറേബ്യയിൽനിന്നും ജൂൺ 30ന് എത്തി എറണാകുളത്ത് ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശി(48).  
 മസ്‌കത്തിൽനിന്ന് ജൂൺ 19ന് എത്തി കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(39). 
 ഖത്തറിൽനിന്ന് ജൂൺ 26ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വെള്ളാവൂർ സ്വദേശി(30).  
  സൗദി അറേബ്യയിൽനിന്ന് ജൂൺ 20ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി(39).  
 
രോഗമുക്തരായവർ
കുവൈത്തിൽനിന്ന് എത്തി ജൂൺ 20ന് രോഗം സ്ഥിരീകരിച്ച ഈരാറ്റുപേട്ട സ്വദേശി(51)
 ന്യൂഡൽഹിയിൽനിന്ന് എത്തി ജൂൺ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(23)
 കുവൈത്തിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(25)
 മുംബൈയിൽനിന്ന് എത്തി ജൂൺ 17ന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനി(20).
 അബുദാബിയിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (7)
 ദുബായിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(44) 
 സൗദി അറേബ്യയിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച ഗാന്ധിനഗർ സ്വദേശിനി(73)
 കുവൈത്തിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശി(56)
 കുവൈത്തിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി(58).
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top