07 August Friday

കേന്ദ്ര ഓർഡിനൻസിനെതിരെ സഹകരണ ജീവനക്കാരുടെ സമരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കേരളാ കോ-‐ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ പടിക്കൽ നടത്തിയ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു

 

കോട്ടയം 
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര  ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്   കേരള കോ -ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലയിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ ധർണ സംഘടിപ്പിച്ചു. തിരുനക്കരയിലെ ബിഎസ്‌എൻഎൽ ഓഫീസ് പടിക്കൽ നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് ടി ആർ രാഘുനാഥൻ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ് കെ പ്രശാന്ത് അധ്യക്ഷനായി. സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, കെസിഇയു സംസ്ഥാന ട്രഷറർ കെ ജെ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എൻ മനോജ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം സുഭാഷ് നന്ദിയും പറഞ്ഞു.
പാലാ ബിഎസ്എൻഎൽ ഓഫീസ്‌ ധർണ സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് ഉദ്ഘാടനം ചെയ്തു. വൈക്കത്ത് പി ഹരിദാസ്, തലയോലപറമ്പ്‌, വടയാർ, ബ്രഹ്മമംഗലം, വടകര എന്നിവിടങ്ങളിൽ ആർ രതീഷ്‌, വി ടി പ്രതാപൻ, തോട്ടകം, തലയാഴം-, വെച്ചൂർ എന്നിവിടങ്ങിൽ സുനിത ശ്രീകുമാർ, കെ കെ രഞ്ജിത്ത്‌, കെ എസ്‌ മംഗലം. ചെമ്പ്‌ എന്നിവിടങ്ങളിൽ സി കെ സനിൽ, കെ വേണുഗോപാൽ എന്നിവർ ഉദ്ഘാടനം ചെയ്‌തു. 
  പൊൻകുന്നത്ത് അഡ്വ. ഗിരീഷ് എസ് നായർ, പാറത്തോട് അഡ്വ. പി ഷാനവാസ്‌, കൊടുങ്ങൂരിൽ ബൈജു കെ ചെറിയാൻ, കോരുത്തോട് കെ എം രാജേഷ്,  ഇളങ്ങൂളത്ത്‌ എം കെ രാധാകൃഷ്ണൻ, കൂരാലിയിൽ എസ് ഷാജി, പനമറ്റത്ത്‌ കെ സി സോണി,  കൂവപ്പള്ളിയിൽ പി കെ കരുണാകരൻ പിള്ള എന്നിവർ ഉദ്ഘാടനംചെയ്തു. പാമ്പാടിയിൽ  സിഐടിയു പുതുപ്പള്ളി ഏരിയ പ്രസിഡന്റ് ഇ എസ് സാബുവും അരുവിത്തുറ പോസ്റ്റോഫീസിന് മുന്നിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി അധ്യക്ഷനായി. കടുത്തുരുത്തി പോസ്റ്റോഫീസിന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉദ്ഘാടനം ചെയ്തു. കെ ജയകൃഷ്ണൻ, ടി സി വിനോദ്, പി ടി സന്തോഷ്, കെ ബി ശശിധരൻ എന്നിവർ സംസാരിച്ചു. ഞീഴൂർ പോസ്റ്റോഫീസിന് മുന്നിൽ   കെ പി ദേവദാസ് ഉദ്ഘാടനം ചെയ്തു. എം എൻ സാബു, തോമസ് ജോൺ, സണ്ണി രാഘവൻ, ഇ ടി ഷാജി എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top