14 May Friday

കോവിഡ് പ്രതിരോധം: പൊതുജന പങ്കാളിത്തം ഊര്‍ജിതമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ലോക്ക് ഡൗണിലും ഡൗണാവാതെ... കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് കോവിഡ് പോസിറ്റീവായ വീട്ടിലെ മറ്റ് അംഗങ്ങളെ  ടെസ്റ്റ് ചെയ്യാൻ കൊണ്ട്  പോകുന്ന ഡിവൈഎഫ്ഐ  പ്രവർത്തകൻ അൽ അമീനോട് വിവരങ്ങൾ ചോദിച്ചറിയുന്ന  പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച്ച. ഫോട്ടോ : കെ എസ് ആനന്ദ്   

കോട്ടയം 
ജില്ലയിൽ പൊതുജന പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കുന്നു. രോഗികളുടെയും ക്വാറന്റയിനിൽ കഴിയുന്നവരുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളും പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തകരുടെ സംഘങ്ങൾ രൂപീകരിക്കും.
  രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ എത്തിച്ചു നൽകുക, അടിയന്തര സന്ദർഭങ്ങളിൽ  ആശുപത്രികളിലേക്കും മറ്റും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പൊതുവിഭാഗം സന്നദ്ധ പ്രവർത്തകരുടെ ചുമതല. ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നവർക്ക് ചികിത്സയും പരിചരണവും കിട്ടുമ്പോൾ വീടുകളിൽ കഴിയുന്നവർക്ക് പിന്തുണയും സഹായവും നൽകാൻ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന് കലക്ടർ എം അഞ്ജന പറഞ്ഞു.  
കണ്ടെയ്ൻമെന്റ്‌ സോണുകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും  നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസിന്റെ നിർദേശപ്രകാരം പൊലീസ് വളണ്ടിയർമാർ പ്രവർത്തിക്കുക. 
  പൊതുവിഭാഗം വളണ്ടിയർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ളവർ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലും പൊലീസ് വളണ്ടിയർമാരായി പ്രവർത്തിക്കാൻ തയ്യാറുള്ളവർ പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ബന്ധപ്പെടണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top