14 May Friday

2170 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

 കോട്ടയം 

ജില്ലയിൽ  2170 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2158 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12  പേർ രോഗബാധിതരായി.  പുതുതായി  8231 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി  26.36 ശതമാനമാണ്. 
  രോഗം ബാധിച്ചവരിൽ 1054 പുരുഷൻമാരും 902 സ്ത്രീകളും 214 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
3890 പേർ രോഗമുക്തരായി. 14722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 130671 പേർ കോവിഡ് ബാധിതരായി. 115062 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 61702  പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
46 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾകൂടി; ആകെ 903
കോട്ടയം 
ജില്ലയിൽ 46 തദ്ദേശഭരണ സ്ഥാപന വാർഡുകൾ കൂടി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കലക്ടർ എം അഞ്ജന ഉത്തരവായി. 17 വാർഡുകളെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്നും ഒഴിവാക്കി.  നിലവിൽ 70 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 903 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.   ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങൾ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ  59 വാർഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്. 
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന 
അടിസ്ഥാനത്തിലുള്ള വിവരം
കോട്ടയം- 282, കുമരകം -74, ചിറക്കടവ് -68, എലിക്കുളം- 62, കാഞ്ഞിരപ്പള്ളി -58, 
വൈക്കം- 55, ചങ്ങനാശേരി- 54, മരവന്തുരുത്ത് -51, ഭരണങ്ങാനം -43, ഏറ്റുമാനൂർ -42, 
കരൂർ -40, തലയാഴം, വെച്ചൂർ -39, അതിരമ്പുഴ -38, മുണ്ടക്കയം, ആർപ്പൂക്കര -36, ഈരാറ്റുപേട്ട, പാമ്പാടി- 35, പാലാ, ഉദയനാപുരം- 32, പുതുപ്പള്ളി -31, എരുമേലി -29, 
കടപ്ലാമറ്റം- 28, തലയോലപ്പറമ്പ്, പാറത്തോട്, ഞീഴൂർ, ടിവിപുരം, കങ്ങഴ -26, 
കടുത്തുരുത്തി, ഉഴവൂർ, കുറിച്ചി -25, പൂഞ്ഞാർ- 24, വാകത്താനം- 24, കിടങ്ങൂർ, കറുകച്ചാൽ, വാഴൂർ, മണർകാട്, തൃക്കൊടിത്താനം, ചെമ്പ് -22, മാടപ്പള്ളി, കുറവിലങ്ങാട് -21, വാഴപ്പള്ളി, കാണക്കാരി,കടനാട്, വെളിയന്നൂർ -20, പള്ളിക്കത്തോട് -19, അയ്മനം, പനച്ചിക്കാട്, മീനടം -18, രാമപുരം, വെള്ളൂർ, തിടനാട് -17, വിജയപുരം, നെടുംകുന്നം, മുളക്കുളം, കൊഴുവനാൽ, നീണ്ടൂർ, മരങ്ങാട്ടുപിള്ളി -15, അകലക്കുന്നം, മേലുകാവ്, കല്ലറ, തിരുവാർപ്പ് -14, മുത്തോലി, മീനച്ചിൽ -13, പായിപ്പാട് -11, കൂട്ടിക്കൽ, തലപ്പലം -10, അയർക്കുന്നം -8, തീക്കോയി, കോരുത്തോട് -7, മണിമല, മൂന്നിലവ്, കൂരോപ്പട- 5, പൂഞ്ഞാർ തെക്കേക്കര- 3, വെള്ളാവൂർ- 2, തലനാട് -1.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top