15 May Saturday

വിജയ വിളംബരമായി ബഹുജന റാലി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

ഏറ്റുമാനൂരിൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി  വി എൻ വാസവന്റെ പ്രചാരണ റോഡ്ഷോ  പേരൂർ കവലയിൽ  സമാപിച്ചപ്പോൾ  സ്ഥാനാർഥി സംസാരിക്കുന്നു. തോമസ് ചാഴികാടൻ എം പി സമീപം   

 ഏറ്റുമാനൂർ 

നാടിനെയാകെ അഭിവാദ്യംചെയ്ത് തുറന്ന ജീപ്പിൽ വി എൻ വാസവൻ. പിന്നിൽ ചെങ്കൊടിയേന്തി നൂറുകണക്കിന് കൈകൾ. അഭിവാദ്യം ചെയ്യാൻ വഴിയോരങ്ങളിൽ ആൾക്കൂട്ടം. നാടിനെ ഇളക്കിമറിച്ച് എൽഡിഎഫ് സ്ഥാനാർഥിയുടെ ബഹുജന റാലി. അതിരമ്പുഴയിൽ നിന്നാരംഭിച്ച ബഹുജന റാലി വി എൻ വാസവന്റെ  വിജയ വിളംബരമായി. എവിടെയും പരിചിത മുഖങ്ങൾ. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വൻ ജനാവലി മുദ്രാവാക്യം മുഴക്കി സ്ഥാനാർഥിയുടെ പിന്നിൽ അണിനിരന്നു. വഴിയരികിൽ സ്ഥാനാർഥിയെ കാണാനായി നിരവധി പേർ തടിച്ചുകൂടി. റോഡ് ഷോ ഏറ്റുമാനൂരെത്തിയപ്പോൾ ജനക്കൂട്ടം തിങ്ങിനിറഞ്ഞു. തുറന്ന വാഹനത്തിൽ സ്ഥാനാർഥിയോടൊപ്പം തോമസ് ചാഴികാടൻ എംപി, അഡ്വ. കെ സുരേഷ് കുറുപ്പ്, കെ എൻ വേണുഗോപാൽ, ജോസ് ഇടവഴിക്കൻ എന്നിവർ അനുഗമിച്ചു. റാലി ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ കെ എൻ രവി, ഇ എസ് ബിജു, രാജീവ് നെല്ലിക്കുന്നേൽ, മനോജ് ചെമ്മുണ്ട വള്ളി, ഷാജി ഫിലിപ്പ്,  അഡ്വ. ബിനു ബോസ്, കെ ഐ കുഞ്ഞച്ചൻ, ജോർജ്‌ പുല്ലാട്ട്, ടി വി ബിജോയി, പി എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണൻ എന്നിവർ റാലിയിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top