13 May Thursday
സുനിശ്ചിത വിജയമുറപ്പിച്ച്

അവസാനലാപ്പിലും മുന്നേറി അനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിന്റെ പ്രചാരണ സമാപനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടന്ന റോഡ് ഷോയിൽ സ്ഥാനാർഥി ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോൾ  ഫോട്ടോ ജിഷ്ണു പൊന്നപ്പൻ   

 കോട്ടയം

അവസാനലാപ്പിലും അനിൽകുമാറിന്റെ  മുന്നേറ്റത്തിൽ നെഞ്ചിടപ്പേറി യുഡിഎഫ്. സംസ്ഥാനത്തുടനീളം ദ്യശ്യമാകുന്ന ഇടതു തരംഗത്തിനൊപ്പം യുഡിഎഫ് വിട്ട് ഇടത്തേക്ക് ചേക്കേറിയ കേരള കോൺഗ്രസ് എമ്മിന്റെ കരുത്തും കൂടി ചേരുമ്പോൾ ഇടതുമുന്നണി കോട്ടയത്ത് ചരിത്രവിജയം ഉറപ്പിക്കുകയാണ്.
ബൂത്തുതിരിച്ച് പാർടിനേതൃത്വം ശേഖരിച്ച കണക്കുപ്രകാരം കോട്ടയത്തിന്റെ ജനമനസ്സ് ഇടതുമുന്നണിക്കൊപ്പമാണ്. ഇടതു മുന്നണിക്ക്‌ ലഭിക്കേണ്ട ഒരു വോട്ട് പോലും നഷ്ടപ്പെടരുതെന്ന വിധമാണ് താഴേത്തട്ടിലുള്ള ഒരോ പ്രവർത്തകരുടെയും അവശകരമായ പ്രവർത്തനം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും നദീ പുനർസംയോജന പദ്ധതിയുടെ അമരക്കാരനും സർവോപരി യുവാക്കൾക്കും അമ്മമാർക്കും സർവസമ്മതനുമായ അഡ്വ. കെ അനിൽകുമാറിനെ രംഗത്തിറക്കിയ സിപിഐ എം കോട്ടയത്തെ മത്സരത്തെ അഭിമാനപ്പോരാട്ടമായാണു കാണുന്നത്.
രാവിലെ പാക്കിൽ ചിങ്ങവനം ഭാഗങ്ങളിലെ പള്ളികളിലും ക്ഷേത്രങ്ങളിലും, എസ്എൻഡിപികളിലും സന്ദർശനം നടത്തിയ ശേഷം കോടിമതയിലെയും കോട്ടയത്തെയും വിവിധ ഫ്ലാറ്റുകളിലും സന്ദർശനം നടത്തി. തുടർന്ന് കളത്തിൽപ്പടി, വടവാതൂർ മേഖലകളിലെ സ്വീകരണങ്ങളിൽ പങ്കെടുത്തു. പീന്നീട് മൂവായിരത്തിലേറെ യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരങ്ങളുടെ ആർപ്പ് വിളികളോടെ പരസ്യ പ്രചാരണത്തിന് സമാപനം.
സിപിഐ സംസ്ഥാന കൗൺസിലംഗം അഡ്വ. വി ബി ബിനു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ, സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ വർഗീസ്, സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, ടി എൻ മനോജ്, സുനിൽ തോമസ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം കെ രമേശ്, സിപിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയി, നഗരസഭാംഗം എബി കുന്നേപ്പറമ്പിൽ, സിപിഐ എം നാട്ടകം ലോക്കൽ സെക്രട്ടറി എസ് ഡി രാജേഷ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, കോൺഗ്രസ് എസ് സംസ്ഥാന സമിതിയംഗം പോൾസൺ പീറ്റർ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ഡി ബെജു, എൻസിപി സംസ്ഥാന കമ്മിറ്റിയംഗം പി കെ ആനന്ദക്കുട്ടൻ, കേരള കോൺഗ്രസ് എം കോട്ടയം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടാൻ, കേരളാ കോൺഗ്രസ് എം നേതാക്കളായ രാഹുൽ രഘുനാഥ്, ചീനിക്കുഴി രാധാകൃഷ്ണൻ, ബൂത്ത്‌ സെക്രട്ടറി പി എ അബ്ദുൽസലിം, ഡിവൈഎഫ്ഐ ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൽഖാദർ, എഐടിയുസി നേതാക്കളായ കെ എ കുഞ്ഞച്ചൻ, ടി സി , ബി രാമചന്ദ്രൻ, എം കെ സാനുജൻ, ആർ രഞ്ജൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top