13 May Thursday

ആരവമടങ്ങി, ഇനി മനസിലോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

 

കോട്ടയം
നിയമസഭാ അങ്കത്തിന്റെ പ്രചാരണത്തിന്‌ കൊടിയിറങ്ങി‌. ഇനി ബൂത്തുകളിലേക്ക്‌. ഒരു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുൻ വർഷങ്ങളിലേതുപോലെ കൊട്ടിക്കലാശം ഇല്ലായിരുന്നു. മിക്കയിടത്തും മുന്നണികൾ പ്രകടനങ്ങളും ജാഥകളും ഒഴിവാക്കി. ചിലയിടത്ത്‌ ബൈക്കുകൾ ഒഴിവാക്കി റോഡ്‌ ഷോകൾ നടന്നു. യുവജനപ്രകടനങ്ങളും ഉണ്ടായിരുന്നു. മൂന്നു മുന്നണികളുടെയും സംസ്ഥാന–-ദേശീയ നേതാക്കളെത്തി ഉഴുതുമറിച്ച ജില്ലയുടെ മണ്ണിൽ തിങ്കളാഴ്‌ച നിശബ്ദ പ്രചാരണം. ചൊവ്വാഴ്‌ച വിധിയെഴുത്ത്‌.
 കോവിഡ്‌ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഇത്തവണ ‌പ്രചാരണം. പൊതുവേ സമാധാനപരം. എടുത്തു പറയാവുന്ന അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നത്‌ ജില്ലയ്‌ക്ക്‌ അഭിമാനിക്കാൻ വകയായി. നാടിന്റെ ഓരോ മുക്കിലെയും മൂലയിലെയും വികസനം ചർച്ചയാക്കി ആവേശകരമായ പ്രചാരണമായിരുന്നു കഴിഞ്ഞുപോയത്‌. തുടക്കം മുതൽ ഒടുക്കം വരെ മേൽക്കൈ നിലനിർത്തിയ എൽഡിഎഫ്‌ അവസാന മണിക്കൂറുകളിലും അത്‌ തുടരുകയാണ്‌.
 സംസ്ഥാന സർക്കാരിന്റെ വികസനവും തുടർപദ്ധതികളും എണ്ണിപ്പറഞ്ഞ്‌ എൽഡിഎഫ്‌ പ്രചാരണം നടത്തിയപ്പോൾ യുഡിഎഫ്‌ വിവാദങ്ങളിലും ആരോപണങ്ങളിലും ആശ്വാസം കണ്ടെത്തി. ബിജെപി പതിവു ശൈലിയിൽ മതം മാത്രം പറഞ്ഞു. മുന്നണിയിലെ ഉൾപ്രശ്‌നങ്ങളിൽ യുഡിഎഫ്‌ കുഴങ്ങിയപ്പോൾ എൽഡിഎഫ്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോയി. മികവുള്ള സ്ഥാനാർഥികളും ചിട്ടയോടെ നടത്തിയ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ വലിയ വിജയം നൽകുമെന്ന വിശ്വാസത്തിൽ തന്നെയാണ്‌ എൽഡിഎഫ്‌ ക്യാമ്പ്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top