13 May Thursday

പ്രാദേശിക റാലികളോടെ
ജെയ്‌ക്കിന്റെ പര്യടനം സമാപിച്ചു ‌

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

മറ്റക്കരയിൽ വോട്ടഭ്യർഥിച്ചെത്തിയ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിനൊപ്പം സെൽഫി എടുക്കുന്ന മറ്റക്കര എഫ്സിയിലെ 
ഫുട്‌ബോൾ താരങ്ങൾ

 

പുതുപ്പള്ളി 
എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഞായറാഴ്ചത്തെ പര്യടനം വിവിധ പഞ്ചായത്തുകളിലായി നടന്നു. മണ്ഡലത്തിന്റെ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർഥി പര്യടനം നടത്തി. അകലക്കുന്നം പഞ്ചായത്തിൽ മറ്റക്കരയിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികളെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച്‌ ലോക്കൽ കേന്ദ്രങ്ങളിൽ നടന്ന തല റാലിയിൽ പങ്കെടുത്ത് വോട്ടഭ്യർഥിച്ചു. വാകത്താനം, പാമ്പാടി, അമയന്നൂർ ലോക്കളുകളിലാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലി നടന്നത്. ജനപങ്കാളിത്തം കൊണ്ട് എല്ലാ യോഗങ്ങളും ശ്രദ്ധേയമായി. അമയന്നൂരിലും പാമ്പാടിയിലും വിവിധ കേന്ദ്രങ്ങളിൽ ആളുകൾ ഒത്തുചേർന്ന് നിന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top