13 May Thursday

ജോബ് മൈക്കിളിന് വിജയം ഉറപ്പ്‌: 
കെ ജെ ചാക്കോ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

മുൻ മന്ത്രി കെ ജെ ചാക്കോ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോബ് മൈക്കിളിനെ അനുഗ്രഹിക്കുന്നു

 

ചങ്ങനാശേരി 
എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോബ് മൈക്കിളിന് വിജയം ഉറപ്പാണന്ന് മന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന കെ ജെ ചാക്കോ. ജോബിന്റേത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ചരിത്രമാണന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ജോബിനെ ജനങ്ങൾ ഹൃദയത്തിൽ ചേർത്തുപിടിക്കും. വളരെ നാളുകളായുള്ള ജോബിന്റെ ആഗ്രഹം ഈ തെരഞ്ഞെടുപ്പിൽ സഫലമാവും. കോൺഗ്രസും യുഡിഎഫും കേരളത്തിൽ തകർന്നു കൊണ്ടിരിക്കുകയാണ്. കേരള കോൺഗ്രസ്‌ എമ്മും ജോസ് കെ മാണിയും എത്തേണ്ട സ്ഥലത്തു തന്നെയാണ് എത്തിയിരിക്കുന്നതെന്നും ഇത് കേരളത്തിൽ എല്ലാ രംഗങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top