02 December Friday

താഴത്തങ്ങാടി വള്ളംകളി: ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കോട്ടയം
ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ഭാഗമായ താഴത്തങ്ങാടി വള്ളംകളിക്ക് ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ ഒമ്പതിന് ആരംഭിക്കും. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9447052184, 9447355901. 29 നാണ് വള്ളംകളി.
121–-ാം താഴത്തങ്ങാടി മത്സരവള്ളംകളിയിൽ ഒമ്പത് ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും. വെപ്പ്, ഇരുട്ടുകുത്തി വിഭാഗങ്ങളിൽ ഒന്നാംഗ്രേഡ്, രണ്ടാംഗ്രേഡ്, ചുരുളൻ വിഭാഗങ്ങളിലുള്ള കളിവള്ളങ്ങളെ ഉൾപ്പെടുത്തിയായിരിക്കും മത്സരം. വിനോദസഞ്ചാരവകുപ്പ്, കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവ സംയുക്തമായാണ് വള്ളംകളി സംഘടിപ്പിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top