Deshabhimani

അല്‍ഫോന്‍സാ തീര്‍ഥാടനത്തിനെത്തി ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 01:26 AM | 0 min read

കോട്ടയം
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 36–-ാമത്‌ അൽഫോൻസാ തീർഥാടനത്തിനെത്തി ആയിരങ്ങൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നുള്ള ചങ്ങനാശേരി അതിരൂപതാംഗങ്ങളാണ് തീർഥാടനത്തിൽ പങ്കെടുത്തത്. സൺഡേ സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും സന്യാസിനിമാരും അൽമായരും പദയാത്രയുടെ ഭാഗമായി. വിവിധ മേഖലകളിൽനിന്നുള്ളവർ ആർപ്പൂക്കര, പനമ്പാലം, ചാലുകുന്ന്, മാന്നാനം എന്നിവിടങ്ങളിലെത്തി പദയാത്രയായി കുടമാളൂരിലെ അൽഫോൻസാ ജന്മഗൃഹത്തിലെത്തി. ചാപ്പലിൽ വിവിധ സമയങ്ങളിലായി നടന്ന കുർബാനയിൽ പങ്കെടുത്തശേഷം അൽഫോൻസ മ്യൂസിയവും സന്ദർശിച്ചു. തുടർന്ന്‌ പദയാത്രയായി കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിലുമെത്തി. കുർബാനകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, സിഞ്ചെല്ലൂസ് ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അതിരമ്പുഴ ഫൊറോനാ വികാരി ഡോ. ജോസഫ് മുണ്ടകത്തിൽ, ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ റവ. ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ എന്നിവർ കാർമികരായി. തീർഥാടകർക്കായി പള്ളിയിൽ നേർച്ചയൂണും ഒരുക്കി.
 


deshabhimani section

Related News

View More
0 comments
Sort by

Home