10 September Tuesday

പിതൃതർപ്പണം നടത്തി ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

 കോട്ടയം

കർക്കടകവാവുബലി ദിനത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. പ്രധാനക്ഷേത്രങ്ങളായ നാഗമ്പടം മഹാദേവ ക്ഷേത്രം, വെന്നിമല ശ്രീരാമലക്ഷ്‌മണ ക്ഷേത്രം, കുടമാളൂർ ഗോവിന്ദപുരം ക്ഷേത്രം, പിതൃകുന്നം മഹാവിഷ്‌ണു ക്ഷേത്രം, തിരുനക്കര പുതിയതൃക്കോവിൽ, കുമരകം കുമാരമംഗലം ക്ഷേത്രം, വേദഗിരി ശ്രീ ധർമശാസ്‌താ ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ 4.30 മുതൽ നൂറുകണക്കിനുപേർ തർപ്പണം നടത്തി. പ്രത്യേക പൂജകളും നടന്നു.
  നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ചടങ്ങുകൾക്ക്‌ ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രി, ജിതിൻ ഗോപാൽ തന്ത്രി, മേൽശാന്തി കുമരകം രജീഷ്‌ ശാന്തി എന്നിവർ നേതൃത്വംനൽകി. എരുമേലി ധർമശാസ്‌താ ക്ഷേത്രത്തിന്‌ മുന്നിലെ കടവിലാണ്‌ ബലിതർപ്പണം നടന്നത്‌. ഇവിടെ ദേവസ്വം ബോർഡ്‌ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുമരകം കുമാരമംഗലം ക്ഷേത്രത്തിൽ തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ  മുഖ്യകാർമികത്വം വഹിച്ചു. വെന്നിമല ക്ഷേത്രത്തിൽ മാലം താമരശേരി ഇല്ലം മനോജ്‌ ശർമ, വേദഗിരിയിൽ ബ്രഹ്‌മശ്രീ മോനിഷ്‌ തടത്തിൽ എന്നിവരും ചടങ്ങുകൾക്ക്‌ കാർമികത്വം വഹിച്ചു. കടപ്പാട്ടൂർ  മഹാദേവ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടന്നു. കീച്ചേരിഇല്ലം നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top