20 April Tuesday

വഴിമുട്ടില്ല; 
ഇത്‌ ജീവന്റെ വില

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കൂരോപ്പട
‌‘‘മുടങ്ങാതെ കൈകളിൽ എത്തുന്ന ഈ തുകയ്ക്ക് ഞങ്ങളുടെ ജീവന്റെ വിലയുണ്ട്. വയ്യാത്ത ഞാനും മോളും പന്ത്രണ്ട് വർഷമായി  ഒറ്റയ്‌ക്കാണ് താമസം. ഞങ്ങൾക്ക്‌ മാസംതോറും വീട്ടിൽ കിട്ടുന്ന 3000 രൂപയാണ് ആകെ ആശ്രയം’’. തൊണ്ടയിടറുമ്പോഴും കൂരോപ്പട ളാക്കാട്ടൂർ സ്വദേശി ചന്ദ്രമതിയുടെ വാക്കുകളിൽ മുഴങ്ങുന്നത്‌ സർക്കാരിനുള്ള നന്ദിയാണ്‌.  
വയ്യാത്ത മകളെ ചേർത്തുപിടിച്ച് ചന്ദ്രമതി ജീവിതത്തോട് പൊരുതുകയാണ്. 65 വയസായ ചന്ദ്രമതിയും മാനസിക രോഗിയായ മകൾ ശ്രീലതയുമടങ്ങുന്ന ചെറിയ കുടുംബത്തിന് ആകെ ആശ്രയം ഇരുവർക്കും ലഭിക്കുന്ന പെൻഷനാണ്‌‌. ചെറിയ ജോലികൾക്ക് പോയിരുന്നെങ്കിലും പ്രായാധിക്യംമൂലം കഴിയാത്ത സാഹചര്യമാണിപ്പോൾ. അഞ്ച് വർഷം മുൻപ് വല്ലപ്പോഴും കിട്ടിയിരുന്ന പെൻഷൻ ഇന്ന് വീട്ടിലെത്തുന്നത് തന്നെ ആശ്വാസമാണ്. എന്ത് ചെയ്യണമെന്ന ആശങ്ക അകറ്റിയത് പെൻഷൻ തുകയാണ്. മകളുടെ ചികിത്സക്കും വീട്ടാവശ്യങ്ങൾക്കും പെൻഷൻ തുകയല്ലാതെ മറ്റാശ്രയമില്ല. ഈ പ്രതീക്ഷയുടെ തുടർച്ചയാണ് തങ്ങളുടെ ജീവിതമെന്നും നിറകണ്ണുകളോടെ ചന്ദ്രമതി പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top