കോട്ടയം
നെല്ല് സംഭരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നെൽകർഷക പ്രതിഷേധ സംഗമം തീർത്തു. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപം നടന്ന സംഗമം കർഷകസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ആർ നരേന്ദ്രനാഥ് അധ്യക്ഷനായി.
നെല്ല് സംഭരണത്തിലെ അപാകം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കേരളത്തിന്റെ നെല്ലുല്പാദന മേഖല പുരോഗതിയിലേക്ക് മാറ്റിയ സർക്കാർ കൈവരിച്ച നേട്ടങ്ങളെ തകർക്കുന്ന സമീപനമാണ് സംഭരണത്തിൽ നടക്കുന്നത്. നെല്ല് സംഭരണത്തിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ നാടകം കർഷകർ തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, കോട്ടയം ഏരിയ സെക്രട്ടറി ടി എം രാജൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ കെ കരുണാകരൻ എന്നിവർ സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സുരേഷ് ജേക്കബ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..