20 April Tuesday

241 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കോട്ടയം 
ജില്ലയിൽ 241 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 239 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി.  പുതിയതായി 3803 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
 രോഗം ബാധിച്ചവരിൽ 108 പുരുഷൻമാരും 111 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 272 പേർ രോഗമുക്തരായി. 3221 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79,948 പേർ കോവിഡ് ബാധിതരായി. 76,567  പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ  14,504 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപനം തിരിച്ചുള്ള വിവരം:
കോട്ടയം- 34, കുമരകം- 20, പനച്ചിക്കാട്, കല്ലറ- 13, ചങ്ങനാശേരി -11, കാഞ്ഞിരപ്പള്ളി- 8, കറുകച്ചാൽ -7, നീണ്ടൂർ, ഏറ്റുമാനൂർ, വാകത്താനം, മരങ്ങാട്ടുപിള്ളി- 6, അതിരമ്പുഴ, ഈരാറ്റുപേട്ട, കരൂർ, തിരുവാർപ്പ്- 5, ചെമ്പ്, തലയാഴം, പള്ളിക്കത്തോട്, മുളക്കുളം, വാഴൂർ, കിടങ്ങൂർ, കുറവിലങ്ങാട് -4,  വെച്ചൂർ, അകലക്കുന്നം, ആർപ്പൂക്കര, കടനാട്, എരുമേലി, പാലാ, വെള്ളാവൂർ, മീനച്ചിൽ, പാമ്പാടി- 3, ചിറക്കടവ്, നെടുംകുന്നം, വാഴപ്പള്ളി, കാണക്കാരി, കടപ്ലാമറ്റം, പായിപ്പാട്, ഞീഴൂർ, കുറിച്ചി, വിജയപുരം- 2, വെളിയന്നൂർ, മണർകാട്, തൃക്കൊടിത്താനം, മൂന്നിലവ്, മാഞ്ഞൂർ, പാറത്തോട്, കൂരോപ്പട, പൂഞ്ഞാർ, വൈക്കം, രാമപുരം, മണിമല, തലനാട്, കടുത്തുരുത്തി, തലപ്പലം, മറവന്തുരുത്ത്, ഭരണങ്ങാനം, മുണ്ടക്കയം, മീനടം- 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top