16 April Friday

കാപ്പന്‌ സീറ്റ്‌: കോൺഗ്രസ‌് മീനച്ചിൽ മണ്ഡലം
പ്രസിഡന്റ‌് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
പാലാ
പാർടിയും ചിഹ്നവുമില്ലാത്ത മാണി സി കാപ്പന‌് പാലാ സീറ്റ‌് വിട്ടുനൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് ഐ മീനച്ചിൽ മണ്ഡലം  പ്രസിഡന്റ് ബിജു തോമസ് കുന്നുംപുറം പാർടി പ്രാഥമികാംഗത്വം ഉൾപ്പെടെ രാജിവച്ചു. പാർടിക്കും മുന്നണിക്കും  നാണക്കേടുണ്ടാക്കുന്ന  തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് താൻ രാജി വയ്ക്കുന്നതെന്ന‌് ബിജു പറഞ്ഞു. 
ഏഴ‌് വർഷമായി മീനച്ചിൽ മണ്ഡലം പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു. 
കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പ‌് മുതൽ ജില്ലാ നേതൃത്വം എടുത്ത തീരുമാനങ്ങളെല്ലാം പാർടിയെയും യുഡിഎഫിനെയും തകർക്കുന്നതായിരുന്നു. രണ്ട‌് എംപിമാരുള്ള കേരള കോൺഗ്രസ് എമ്മിന‌് ഉപതെരഞ്ഞെടുപ്പിൽ പാർടിയംഗീകാരവും ചിഹ്നവും ഇലക്ഷൻ കമീഷനിൽനിന്ന‌് ലഭിക്കുമെന്ന‌് ഉറപ്പാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പിന്നീട‌് കേരള കോൺഗ്രസ‌് ജോസ‌് വിഭാഗത്തെ മുന്നണിയിൽനിന്ന‌് പുറത്താക്കി. ഇതിനുശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഭരണവും 11-ൽ 10 ബ്ലോക്ക് പഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്ടമായി. 
500 പേർപോലും ഇല്ലാത്ത ജോസഫ് വിഭാഗത്തിന് ളാലം ബ്ലോക്ക് പഞ്ചായത്തിലെ ഭൂരിപക്ഷം സീറ്റുകളും ജില്ലാ പഞ്ചായത്ത് സീറ്റുകളും കാഴ്ചവച്ചു. ഇതിലൂടെ കോൺഗ്രസിനോ മുന്നണിക്കോ ഒരു നേട്ടവും ഉണ്ടാക്കാനായില്ല. മാത്രമല്ല വലിയ തിരിച്ചടിയും ഉണ്ടായി.  ഇപ്പോൾ  ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന‌് അവകാശപ്പെട്ട സീറ്റുകൾ പോലും ആളില്ലാ പാർടിക്ക‌് കൈമാറാനുള്ള നീക്കമാണ‌്. അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top