01 February Wednesday
ദേശാഭിമാനി 80–ാം വാർഷികാഘോഷം

"അന്ധവിശ്വാസങ്ങളും അനാചാരങ്ങളും' സെമിനാർ 9ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
കോട്ടയം
ദേശാഭിമാനി എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി "അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ത്യയിൽ' എന്ന വിഷയത്തിലുള്ള സെമിനാർ ഒമ്പതിന്‌ വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ അധ്യക്ഷനാകും. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, കരിവെള്ളൂർ മുരളി, ഡോ. എ കെ അർച്ചന, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്‌, ലാലിച്ചൻ ജോർജ്‌, ദേശാഭിമാനി കോട്ടയം യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം എന്നിവർ പങ്കെടുക്കും. 
സെമിനാറുകൾ, നാടൻപാട്ട്‌ മത്സരം, പ്രമുഖ ഗായകരും ചലച്ചിത്ര–-ടിവി താരങ്ങളും പങ്കെടുക്കുന്ന മെഗാ ഷോ, ദേശാഭിമാനി സാഹിത്യപുരസ്‌കാര വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ്‌ കോട്ടയം തിരുനക്കര മൈതാനത്ത്‌ എട്ട്‌ മുതൽ 10 വരെ ദേശാഭിമാനി 80ാം വാർഷികാഘോഷം നടത്തുന്നത്‌. ഓക്സിജൻ ദ ഡിജിറ്റൽ എക്‌സ്‌പേർട്ട് ആണ് പരിപാടികളുടെ മുഖ്യപ്രായോജകർ. കൊശമറ്റം ഫിനാൻസും ബ്രില്യന്റ് സ്റ്റഡി സെന്ററും വിജയ ഹോം അപ്ലയൻസസും പ്രായോജകരാണ്. ജെ എൻ ലൈറ്റിങ്സ് തിരുവല്ല, വേദ ഗ്രാം, 916 കോക്കോ ബ്രാൻഡ്, കേളമംഗലം ഗ്രൂപ്പ്, ജേക്കബ് ഒപ്ടീഷ്യൻ, സാജ്കോ, പുളിമൂട്ടിൽ സിൽക്‌സ്‌(തിരുവല്ല, തൊടുപുഴ), പുതുപ്പള്ളി തടിയ്‌ക്കൽ ആയുർവേദ ഹോസ്‌പിറ്റൽ എന്നിവരാണ് സഹപ്രായോജകർ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top