06 December Friday
തരിശുപാടം കൃഷിയോഗ്യമാക്കി

എണ്ണപ്പന ചുരത്തിയില്ല; പാടത്ത്‌ ഇനി നെല്ല് വിളയും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ഏറ്റുമാനൂർ ഈരൂട് ഭാഗത്തെ 50 ഏക്കർ മഠത്തിൽപ്പറമ്പിൽ - പിണ്ടിപ്പുഴ - ചെറിച്ചാൽ പാടശേഖരത്തിൽ കൃഷിയിറക്കാനായി എണ്ണപ്പനകൾ നീക്കുന്നു

 

 
കോട്ടയം
വർഷങ്ങൾക്കുമുമ്പ്‌ നട്ട എണ്ണപ്പനകൾ ഫലം നൽകിയില്ല. കാടുപിടിച്ച പാടശേഖരം രണ്ടു പതിറ്റാണ്ടോളം തരിശു കിടന്നു. 50 ഏക്കറോളം വരുന്ന പാടശേഖരം ഒടുവിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയോഗ്യമാക്കി.
എറ്റുമാനൂർ കാണക്കാരി കിടങ്ങൂർ പഞ്ചായത്തുകളുമായി അതിര് പങ്കിടുന്ന ഈരൂട് ഭാഗത്തെ 50 ഏക്കർ മoത്തിൽപ്പറമ്പിൽ -പിണ്ടിപ്പുഴ - ചെറിച്ചാൽ പാടശേഖരമാണ്‌ കൃഷിയോഗ്യമാക്കുന്നത്‌. കട്ടച്ചിറ തോടിന്റെ തീരമായ 250 ഏക്കർ വരുന്ന പാടശേഖരത്തിലെ 50 ഏക്കർ സ്ഥലത്ത് 20 വർഷം മുമ്പാണ്‌ എണ്ണപ്പനകൾ നട്ടത്‌. 
പരിചരണവും സംരക്ഷണവും ഇല്ലാതായതോടെ പനയിൽ നിന്ന്‌ ഒന്നും ലഭിച്ചില്ല. മാത്രമല്ല പാടശേഖത്ത്‌ കൃഷിയിറക്കാനും പറ്റാതായി. വള്ളിച്ചെടികളും മറ്റും വളർന്ന്‌ പാടം കാടുമൂടി. ജില്ലയിൽ തരിശു പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി ഇവിടെയും കൃഷിയിറക്കി. ഇതിന്റെ ഭാഗമായി പാടശേഖരത്തെ എണ്ണപ്പനകൾ പിഴുതുമാറ്റി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്‌ ഇവിടെ ക്യഷി യോഗ്യമാക്കുന്നത്. ഈ മാസം പകുതിയോടെ വിതയ്ക്കാനാണ്‌ ലക്ഷ്യം.  
യന്ത്രമുപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ  . മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ വൈസ് പ്രസിഡന്റ് സി ശശി, പി ടി സോമശേഖരൻ, കാണക്കാരി കൃഷി ഓഫീസർ വി എം ഷിജിനാ, ജോയ് വാഴവേലി, ഷിജോ മാളിയേക്കൽ, ഒ ബി മണി, വി എൻ ചന്ദ്രൻ, എ എസ് ശ്രീപ്രകാശ്, പി ഡി ജോർജ്, കെ ടി മണി, ബിജു പുറപ്പാടി, ഐ സി രാജു, മോഹനൻ കളപ്പുര എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top