06 December Friday

ഐടിഐ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ തേരോട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കോട്ടയം
ജില്ലയിൽ വിവിധ ഐടിഐകളിൽ നടന്ന തെരെഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വൻ വിജയം. തിരുവാർപ്പ്‌, പള്ളിക്കത്തോട്‌, പെരുവ ഐടിഐകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. വിധിയെഴുതുക വർഗീയതയ്‌ക്കും മതതീവ്രവാദത്തിനുമെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ തെരെഞ്ഞെടുപ്പിനെ നേരിട്ടത്‌. എസ്‌എഫ്‌ഐ ചരിത്ര വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികൾക്കും ജില്ലാ സെക്രട്ടറിയറ്റ്‌ അഭിനന്ദിച്ചു.  
തിരുവാർപ്പ്‌ ഐടിഐ: ജിനുമോൻ (ചെയർമാൻ), ആദർശ്‌ (ജന.സെക്രട്ടറി), അരുൺ (മാഗസിൽ എഡിറ്റർ), റിയാസ്‌ (ജന. ക്യാപ്‌ടൻ സ്‌പോർട്‌സ്‌), അഭിരാജ്‌ (സെക്രട്ടറി കൾച്ചറൽ അഫേഴ്‌സ്‌), സക്കീർ (കൗൺസിലർ)
പെരുവ ഐടിഐ: അനന്തു(ചെയർമാൻ), ജോജി (ജന. സെക്രട്ടറി), ശ്രീഹരി (മാഗസിൽ എഡിറ്റർ), ഗോഗുൽ (ജന.ക്യാപ്‌റ്റൻ സ്‌പോർട്‌സ്‌), അനീഷ (സെക്രട്ടറി കൾച്ചറൽ അഫേഴ്‌സ്‌), അഭിജിത്ത്‌ (കൗൺസിലർ).
പള്ളിക്കത്തോട്‌ ഐടിഐ: അഖിൽ ബാബു (ചെയർമാൻ), അഖിൽ ആന്റണി (ജന.സെക്രട്ടറി), പി അരവിന്ദ്‌ (മാഗസിൽ എഡിറ്റർ), കെ എം അഫ്‌സൽ (ജന. ക്യാപ്‌റ്റൻ സ്‌പോർട്‌സ്‌), അൻസഫ്‌ (സെക്രട്ടറി കൾച്ചറൽ അഫേഴ്‌സ്‌), സക്കീർ(കൗൺസിലർ).
 
 
പ്രധാന വാർത്തകൾ
 Top