22 October Tuesday

കാന്റർബറി ആർച്ച്‌ ബിഷപ്‌ മർത്തോമ്മാ മെത്രാപോലീത്തായെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 കോട്ടയം

കേരള സന്ദർശനത്തിനെത്തിയ കാന്റർബറി ആർച്ച്‌ ബിഷപ്‌  ജസ്‌റ്റിൻ വെൽബി ജെറുസലേം പള്ളയിലെത്തി മർത്തോമ്മ മെത്രാപോലീത്തായുമായി കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്‌ച പകൽ 11.30 ഓടെ പള്ളിയിലെത്തിയ അദ്ദേഹത്തെ മലങ്കര മർത്തോമ സുറിയാനി സഭ പരമാധ്യക്ഷൻ ജോസഫ്‌ മർത്തോമ മെത്രാപോലീത്തായും സഭാ ഭാരവാഹികളും സ്വീകരിച്ചു. 
 ജോസഫ്‌ മാർ ബർത്തബാസ്‌, തോമസ്‌ മാർ തിമത്തിയോസ്‌,  എബ്രഹാം മാർ പൗലാസ്‌, സഭാ സെക്രട്ടറി ഫാ. കെ ജി ജോസഫ്‌, സഭാ വൈദിക ട്രസ്‌റ്റി  ഫാ. തോമസ്‌ സി അലക്‌സാണ്ടർ, അൽമായ ട്രസ്‌റ്റി പി പി അച്ചൻകുഞ്ഞ്‌, ഇടവക വികാരി ഫാ. കെ ടി ജേക്കബ്‌, ഇടവക ചുമതലക്കാർ എന്നിവർ കത്തിച്ച മെഴുകുതിരികളുമായി പള്ളിയിലേക്ക്‌ സ്വീകരിച്ചു. മെത്രാപോലീത്തായുമായി ചർച്ച നടത്തിയ അദ്ദേഹം ജെറുസലേം പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്തു. നവീകരിച്ച പള്ളി പാരിഷ്‌ ഹാളിന്റെ ഉദ്‌ഘാടനം ബിഷപ്പ്‌ നിർവഹിച്ചു. തുടർന്ന്‌ സ്‌നേഹവിരുന്നിലും പങ്കെടുത്തു. 
സ്വീകരണ സമ്മേളനത്തിൽ ഡോ. ജോസഫ്‌ മാർത്തോമ മെത്രാപോലീത്താ അധ്യക്ഷനായി. സഭാ സെക്രട്ടറി ഫാ. കെ ജി ജോസഫ്‌ സ്വാഗതം പറഞ്ഞു. സഭയുടെ സ്‌നേഹോപഹാരം മർത്തോമ്മ മെത്രാപോലീത്താ ബിഷപ്പിന്‌ സമ്മാനിച്ചു. ബിഷപ്പിന്റെ സന്ദർശനത്തിന്റെ സ്‌മരണയ്ക്കായി പള്ളി അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. ജസ്‌റ്റിസ്‌ കെ ടി തോമസ്‌, രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ, സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര ബിഷപ്‌ ഡോ. ഉമ്മൻ ജോർജ്‌ എന്നിവർ സംസാരിച്ചു. കാന്റർബെറി ബിഷപിന്റെ ഭാര്യ കാരലിൻ വെൽബി, ആന്റണി പോഗോ, അലീസിയ ആർഡേഴ്‌സൺ കോൾ, ഫാ. ഡോ. വില്യം ആഡം, എഡ്വേർഡ്‌ സബാൽക്കോ, കാതറിൻ റിച്ചാർഡ്‌സ്‌ എന്നിവർ ആർച്ച്‌ ബിഷപിനൊപ്പം ഉണ്ടായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top