കോട്ടയം
മഴമാറും വെയിൽ തെളിയും മണ്ണിൽ പൂക്കളും കായ്‌കളും വിളയും. പുതുനാമ്പിൽ പ്രതീക്ഷയോടെ കുടുംബശ്രീയും. ഓണമെത്താൻ ദിനമേറെയെങ്കിലും വിപണി പ്രതീക്ഷിച്ചുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ തുടക്കമിട്ടു. സദ്യവട്ടമൊരുക്കാൻ പച്ചക്കറികളും ഇലയിലെ പ്രധാനികൾ ഉപ്പേരിയും ശർക്കരവരട്ടിയും പായസവും പിന്നെ കളമൊരുക്കാൻ പൂക്കളും നമ്മുടെ ഗ്രാമങ്ങളിൽനിന്നെത്തും.
പൂക്കാലമെത്തും
ഏറ്റുമാനൂർ, ഉഴവൂർ, ഈരാറ്റുപേട്ട, ളാലം, പള്ളം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി, മാടപ്പള്ളി, വാഴൂർ ബ്ലോക്കുകളിലായി 100.1 ഏക്കർ സ്ഥലത്ത് കുടുംബശ്രീ പൂകൃഷിയും നടത്തുന്നുണ്ട്. ബന്തിയും ജമന്തിയും വാടാമല്ലിയുമാണ് പ്രധാനം. വിപണിവിലയ്‌ക്ക് ആനുപാതികമായി ജില്ലാതലത്തിൽ വിലയും നിശ്‌ചയിക്കും.
പഞ്ചായത്തുതലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൂടെ വിപണി കണ്ടെത്താനാണ് ശ്രമം. കൂടുതൽ വിളവ് ലഭിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം പൂചന്തകളും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..