10 September Tuesday

വയനാടിനെ ചേർത്ത്‌ പിടിക്കാൻ സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024
കോട്ടയം 
അപ്രതീക്ഷിതമായ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട വയനാടിനെ ചേർത്ത്‌ പിടിച്ച്‌ കോട്ടയവും. ഒരോ ദിവസവും അവർക്കായുള്ള സഹായങ്ങൾ ഒഴുകിയെത്തുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒന്നിച്ച്‌ ചേർന്നു.  വെള്ളിയാഴ്ച മാത്രം 3.95 ലക്ഷം രൂപയാണ് കലക്ടറേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയത്.
കോട്ടയം കളരിക്കൽബസാറിലുള്ള ജോസ്‌ ഗോൾഡ്   രണ്ടുലക്ഷം രൂപയുടെ ചെക്ക് കലക്ടർ ജോൺ വി സാമുവലിന് കൈമാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്‌ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനം 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. കമ്പനി എം ഡി ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ഡോ. ഇന്റീരിയർ എന്ന സ്ഥാപനത്തിന്റെ ഉടമ അജയ് ശങ്കറും ചേർന്നാണ് ചെക്ക് കലക്ടർക്ക്‌ കൈമാറിയത്.
 
കൈപിടിച്ച്‌ 
വിദ്യാർഥികളും
ദുരന്തത്തിൽ ഇരയായവർക്കു സഹായഹസ്തവുമായി കോട്ടയം സർക്കാർ ദന്തൽ കോളജ്  വിദ്യാർഥി യൂണിയനും.  വിദ്യാർഥി യൂണിയനായ ‘അദ്രിത'  വിദ്യാർഥികളിൽ നിന്നു സമാഹരിച്ച 45000 രൂപയുടെ ഡിഡി  കലക്ടർ ജോൺ വി സാമുവലിനു  കൈമാറി.  
 
സഹായവുമായി 
എംഎൽഎ
 
ദുരന്തത്തിനിരയായവർക്ക്‌ സഹായഹസ്തവുമായി  സി കെ ആശ എംഎൽഎയും. എംഎൽഎയുടെയും വൈക്കം താലൂക്ക് ഓഫീസിന്റെയും സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മറ്റ് അവശ്യവസ്തുക്കളും കോട്ടയം ബസേലിയസ് കോളേജിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കലക്ഷൻ സെന്ററിലെത്തിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top