26 September Saturday

വൈക്കത്തെ ദുരിതത്തിലാക്കി തോരാമഴ

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 

വൈക്കം
തോരാതെ പെയ്യുന്ന മഴ വൈക്കത്തെയും സമീപപ്രദേശങ്ങളിലും ദുരിതം വിതയ്‌ക്കുന്നു. ഞായറാഴ്ച പുലർച്ചെയാണ്‌ മഴ തുടങ്ങിയത്‌. കിഴക്കൻവെള്ളം കൂടി എത്തിയാൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലാകും. ഉദയനാപുരം പഞ്ചായത്തിലെ എട്ട്, പത്ത് വാർഡുകളിൽ നിലവിൽ അമ്പതോളം വീടുകൾ വെള്ളത്തിലാണ്. 
നഗരത്തിന്റെ കിഴക്കൻ മേഖലയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിലെ അന്ധകാര തോട് കവിഞ്ഞൊഴുകുകയാണ്. തോട്ടിലെ മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്‌. 
തലയാഴം, വെച്ചൂർ, ടിവി പുരം പഞ്ചായത്തുകളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top